ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സീന്‍ വികസിപ്പിച്ചെടുത്ത് റഷ്യ...

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ റഷ്യ എംആര്‍എന്‍എ വാക്‌സീന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. കാന്‍സര്‍ രോഗികള്‍ക്കു വാക്‌സീന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നു റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ പറഞ്ഞു. നിരവധി ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചാണു വാക്‌സീന്‍ വികസിപ്പിച്ചെടുത്തതെന്നും 2025ന്റെ തുടക്കത്തോടെ പൊതു ഉപയോഗത്തിനായി പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ട്യൂമര്‍ കോശങ്ങള്‍ വികസിക്കുന്നതും വ്യാപിക്കുന്നതും തടയാന്‍ വാക്‌സീനു സാധിക്കുന്നതായി പ്രീ-ക്ലിനിക്കല്‍ ട്രയലുകളില്‍ തെളിഞ്ഞെന്നു ഗമാലിയ നാഷനല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു. റഷ്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു വാക്‌സീന്‍ പുറത്തിറക്കുന്നത്. കാന്‍സര്‍ വാക്‌സീനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha























