Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..


'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..

ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..

08 OCTOBER 2026 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി.എം.ജോൺ

'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നല്ല രീതിയിൽ ജനങ്ങളുടെ കൈയ്യടി വാങ്ങിച്ചു കൊണ്ട് തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ നേതൃത്വത്തിൽ ഭരണം മുൻപോട്ട് പോകുന്നതിനിടയിൽ കഴിഞ്ഞ ആഴ്ച മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ ഞാൻ രാജി വൈകുന്നു എന്നുള്ള ഒരു ബോംബ് പൊട്ടിച്ചത് . വളരെ ഞെട്ടലോടെയാണ് മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തത്. അതിനു പിന്നാലെ മേയർ വാർത്ത സമ്മേളനം നടത്തുന്നു. മുതിർന്ന ബിജെപി നേതാക്കൾ അഭിപ്രായങ്ങൾ പറഞ്ഞു വരുന്നു ആകെ മൊത്തം ബഹളമായിരുന്നു. ആർ ശ്രീലേഖയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ മാധ്യമങ്ങൾക്ക് മുൻപിൽ വന്നില്ല. പിന്നാലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ചിത്രങ്ങളും പുറത്തു വന്നു.

 

നിലവിൽ ബിജെ പി നേതൃത്വം പറയുന്നത് ശ്രീലേഖ രാജി ഒന്നും വയ്ക്കില്ല എന്നൊക്കെയാണ്. എന്തായാലും ശ്രീലേഖയ്ക്ക് പറയാൻ ഉള്ളത് കൂടി അറിഞ്ഞാൽ മാത്രമേ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാൻ സാധിക്കു. അതുകൊണ്ട് അവർ തന്നെ മനസ് തുറക്കാൻ പോവുകയാണ് . മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രാജി വാര്‍ത്തകളിലും പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങളിലും ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ. താന്‍ രാജിവെച്ചുവെന്ന് കാട്ടി കഴിഞ്ഞ മൂന്നോ നാലോ ദിവസമായി മാധ്യമങ്ങള്‍ വ്യാജപ്രചരണങ്ങളും ആഘോഷങ്ങളും നടത്തുകയാണെന്നുംഇതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്ന് ഉടന്‍ വെളിപ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ ഒക്ടോബര്‍ 11 ഞായറാഴ്ച വരെ ദയവായി കാത്തിരിക്കണമെന്നാണ് ശ്രീലേഖ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബി.ജെ.പിയുടെ ഭാരവാഹിത്വങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ആര്‍. ശ്രീലേഖ രാജിവെച്ചതായും നേതൃത്വവുമായി കടുത്ത ഭിന്നതയിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രമുഖ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും അപ്പോള്‍ പ്രതികരിക്കാതിരുന്ന ശ്രീലേഖ, പൊടുന്നനെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച സസ്പെന്‍സ് കുറിപ്പ് ഇപ്പോള്‍ രാഷ്ട്രീയ-മാധ്യമ വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

 

'ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...' - എന്നായിരുന്നു മാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയ ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.ഞായറാഴ്ച താന്‍ നടത്തുന്ന വിശദീകരണത്തില്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള കടുത്ത വിമര്‍ശനമാണോ അതോ ബി.ജെ.പിനേതൃത്വവുമായുള്ള ബന്ധത്തിലെ തകര്‍ച്ചയെക്കുറിച്ചുള്ള തുറന്നുപറച്ചിലാണോ ഉണ്ടാകുകയെന്നാണ് ഏവരും അതീവ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

 

മാധ്യമങ്ങള്‍ കെട്ടിച്ചമച്ച തെറ്റായ വാര്‍ത്തകള്‍ക്ക് കൃത്യമായ മറുപടി നല്‍കി പ്രതിരോധത്തിലാക്കാനാണോ അതോ തന്റെ പുതിയ രാഷ്ട്രീയ തിരുമാനങ്ങള്‍ വ്യക്തമാക്കാനാണോ ഈ കാത്തിരിപ്പ് എന്ന് ഞായറാഴ്ചയോടെ മാത്രമേ വ്യക്തമാകൂ.രണ്ടു ദിവസം കൂടി കാത്തിരുന്നേ മതിയാവു. അതെ സമയം ഈ പോസ്റ്റ് പങ്കുവച്ചതിന് താഴെയും ശ്രീലേഖയ്ക്ക്തിരെ വിമർശനം ഉയരുന്നുണ്ട് .ശ്രീലേഖ താങ്കൾ ഒരു രാഷ്ട്രീയ പ്രവർത്തകർക്ക് ചേരുന്ന സ്വഭാവം ഉള്ള ഒരു വ്യക്തിക്ക് അല്ല, താങ്കൾ എന്തെക്കെയോ വലിയനൊരു സംഭവം ആണ് എന്നാണ് സ്വയം ധാരണ എങ്കിൽ അത് താങ്കളുടെ അഹംഭവം ആണ്... ഇത്രയേറെ ഈഗോ ഉള്ള ഒരു സ്ത്രീ ബിജെപി രാഷ്ട്രീയത്തിന് ചേർന്നതല്ല... താങ്കളുടെ ബർഗയിനിങ് തന്ത്രം പോലീസിൽ മാത്രമേ നടക്കുള്ളു, ആ സ്വഭാവവുമായി ആണ് ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ ശ്രെമിക്കുന്നത്,

 

നിങ്ങൾക്ക്‌നെന്തു രാഷ്ട്രീയ യോഗ്യത ഉണ്ട് തിരുവനന്തപുരം കോർപറേഷൻ ചെയർമാൻ ആകാൻ, സ്വയം ചിന്തിക്കുക.... അപ്പന് ആന ഉണ്ടെന്നു കരുതി ശ്രീലേഖക്കു താഴ്മ്പ് ഉണ്ടാകണം എന്ന് ധരിക്കരുത്.... ഒന്നുകിൽ നിങ്ങൾ രാജി വെച്ച് സ്വയം പുറത്തു പോകു.. നിങ്ങൾ ബിജെപി എന്നാ പ്രസ്ഥാനത്തിന് വലിയ ഒരു ബാധ്യത മാത്രം.....ഇത് ഒരു വ്യക്തി പങ്കുവച്ച കമന്റാണ്..താങ്കൾ ഒരു ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിയായിരുന്നു. ആ നാട്ടിലെ ആളുകളോട് താങ്കൾക്ക് ഒരു ഉത്തരവാദിത്തമുണ്ട്. അതെല്ലാം കളഞ്ഞു കുളിച്ചിട്ട് ഇനി എന്തെല്ലാം എന്ന് പറഞ്ഞിട്ടും കാര്യമില്ല. ഇനി താങ്കൾക്ക് ഏറ്റവും നല്ലത്. പാർലമെൻററി വ്യാമോഹം മാറ്റിവെച്ച്. ജനങ്ങൾക്ക് ഉപകാരമുള്ള. സോഷ്യൽ പ്രവർത്തനവുമായി മുന്നോട്ടുപോവുക. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക...,

Madam, ഒട്ടും തന്നെ രാഷ്ട്രീയ പശ്ചാത്തലം ഇല്ലാതിരുന്ന താങ്കളെ, പാർട്ടിയിൽ ഉൾപ്പെടുത്തി സീറ്റ്‌ നൽകി മത്സരിപ്പിച്ചു ജയിച്ചു വന്നപ്പോൾ, താങ്കളുടെ മേൽ വോട്ട് ചെയ്ത ജനങ്ങൾ ഒരു പ്രതീക്ഷ വച്ചിട്ടുണ്ടാവും.. പാർട്ടിക്ക് പ്രതീക്ഷ ഉണ്ടാവും.... അതിനനുസരിച്ചു നല്ലയൊരു കൗൺസിലർ ആകൂ.. വിവാദങ്ങളിൽ പെടാതിരിക്കുവാൻ ശ്രെദ്ധിക്കുക... വളരെ ഉയർന്ന പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ അല്ലെ, എല്ലാം ഉചിതമായി ചെയ്യുവാൻ ഉപദേശം വേണ്ടല്ലോ ആരുടെയുംall the very besT..., ഈ പ്രസ്ഥാനത്തിന് വേണ്ടി രാവന്തിയോളം കഷ്ട്ടപെടുന്ന ഒരു കൂട്ടർ ഉണ്ട്. അവർക്കൊന്നും പേരിനൊപ്പം IPS, Dr, Adv, വാഴ്ത്തുപാട്ടുകൾ ഇല്ല എന്ന കാരണത്താൽ തിരഞ്ഞെടുപ്പ് വരുമ്പോൾ മാറ്റി നിർത്താറും ഉണ്ട്. താങ്കളെ പോലൊരാൾക്ക് എന്തിനു കൗൺസിലർ, സംസ്ഥാന ഉപാധ്യക്ഷൻ പദവികൾ തന്നു ഞാൻ ആലോചിക്കാറുണ്ട്.

 

പാർട്ടി വളർത്തുവാൻ താങ്കൾ ചെയ്ത ഒരു കാര്യം പറയുവാൻ കഴിയുമോ ?എന്നും വിവാദ കൃഷി മാത്രം ആയിരുന്നു മാഡം താങ്കൾ ചെയ്തിരുന്നത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്ക ആയിരുന്നു പാർട്ടി അധ്യക്ഷൻ ചെയ്തത്. അനുഭവിക്കട്ടെ. എന്തായാലും വിവി രാജേഷ് ചെയ്യുന്ന നല്ല കാര്യങ്ങളെ മറക്കുവാനെ മാഡത്തിന്റെ നിലപാടുകൾ കൊണ്ട് സാധ്യമാകൂ...,ഒന്നിനും കൊള്ളാത്ത അഹങ്കാരം നിറഞ്ഞ സ്ത്രീ എന്നിങ്ങനെ പോകുന്നു കമന്റുകൾ..ഏതായാലും നല്ല കമന്റുകൾ ആരും തന്നെ പങ്കുവച്ചിട്ടില്ല..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (7 minutes ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (21 minutes ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (30 minutes ago)

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി  (34 minutes ago)

Speak-up മൊബൈൽ ആപ്പും ഡിജിറ്റൽ ഹെൽപ്പ്‌ലൈനും  (36 minutes ago)

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (40 minutes ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (43 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (46 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (52 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (3 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (4 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

Malayali Vartha Recommends