Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം

08 OCTOBER 2026 06:01 PM IST
മലയാളി വാര്‍ത്ത

അതിവേഗം വളരുന്ന ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവ് 'ബയോ കണക്ട് 4.0' നെ വെര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നൂതനാശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന ആഭ്യന്തര-വിദേശ നിക്ഷേപകരുമായി സഹകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും ഒരൊറ്റ ഇടത്തില്‍ ലഭ്യമാക്കുന്നതിനായി 'സരള്‍ കേരള' സംരംഭം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതില്‍ ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യമേഖലയില്‍ കേരളത്തിലേക്ക് വന്‍തോതില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറിവിനെ കണ്ടെത്തലുകളായും, കണ്ടെത്തലുകളെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പരിഹാരങ്ങളായും മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. 'ബയോ കണക്ട് 4.0' പോലുള്ള സംരംഭങ്ങളുടെ പ്രധാന ലക്ഷ്യവും ഇതുതന്നെയാണ്.

ലൈഫ് സയന്‍സസ് മേഖലയിലെ ഗവേഷണം, നൂതനാശയങ്ങള്‍, സംരംഭങ്ങള്‍ എന്നിവയ്ക്ക് കേരളം അനുയോജ്യമായ സ്ഥലമാണ്. നിക്ഷേപകര്‍ക്ക് ആഗോളതലത്തില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ സംസ്ഥാനത്തിന്‍റെ അനുകൂല ഘടകങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ക്ലേവും എക്സ്പോയും വ്യവസായ ഐടി എഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) അനുബന്ധ സ്ഥാപനമായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന് (കെഎല്‍ഐപി) കീഴിലുള്ള ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കാണ് 'ബയോ കണക്ട് 4.0' എന്ന പേരില്‍ രണ്ടുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

ആഗോള ലൈഫ് സയന്‍സസ് കേന്ദ്രമെന്ന നിലയില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ആവശ്യമായ എല്ലാ കരുത്തും കേരളത്തിനുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും ആഗോളതലത്തില്‍ വളരാനും അനുയോജ്യമായ ആവാസവ്യവസ്ഥ കേരളം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിപണിയും മികച്ചതാണ്. വിവിധ മേഖലകളെ സംയോജിപ്പിക്കാനുള്ള സാധ്യതകളും ഇവിടെയുണ്ട്.

സമ്മേളനത്തില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും അവ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നൂതനാശയങ്ങള്‍ക്കും നിക്ഷേപത്തിനും അനുയോജ്യമായ ഇടമെന്ന നിലയില്‍ കേരളം നല്‍കുന്ന സാധ്യതകള്‍ എടുത്തുകാട്ടിക്കൊണ്ടുള്ള അവതരണം വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നടത്തി. ഉപകരണങ്ങള്‍, രോഗനിര്‍ണയ സംവിധാനങ്ങള്‍, മെഡിക്കല്‍ ഗ്രേഡ് ബയോമെറ്റീരിയലുകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ്, ബയോ മെറ്റീരിയല്‍സ്, ഗവേഷണ-വികസന സേവനങ്ങള്‍ തുടങ്ങിയ ലൈഫ് സയന്‍സസ് മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ പങ്കാളികള്‍ക്ക് നൂതന സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപം നടത്താനും ഉതകുന്ന പ്രായോഗികമായ കര്‍മ്മപദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉല്‍പ്പാദനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആശയരൂപീകരണം മുതല്‍ അന്തിമ ഉല്‍പ്പന്നം വരെയുള്ള ലൈഫ് സയന്‍സസ് മേഖലയിലെ മൂല്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളെയും ഉള്‍ക്കൊള്ളുന്ന സമീപനം സംസ്ഥാനം സ്വീകരിക്കണമെന്ന് കെഎസ്ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

നൂതനാശയങ്ങളുടെയും ഗവേഷണത്തിന്‍റെയും കേന്ദ്രബിന്ദു ലോകത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ലൈഫ് സയന്‍സ് മേഖലയില്‍ പ്രധാന ശക്തിയായി ഉയരാനുള്ള സാധ്യതകള്‍ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാകുമെന്നും സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് വിഷന്‍ സയന്‍സ് സ്ഥാപക ഡയറക്ടറും ഇന്‍ഫ്ളമാസോംസ് പ്രസിഡന്‍റും സി.ഇ.ഒയുമായ ഡോ. ജയകൃഷ്ണ അമ്പാട്ടി പറഞ്ഞു.

ലൈഫ് സയന്‍സസ് മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വ്യവസായ പങ്കാളികളെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് കെഎസ്ഐഡിസി എംഡിയും വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറുമായ സ്നേഹില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി.

കെഎല്‍ഐപി ഡയറക്ടര്‍ സി.എന്‍ രാംചന്ദ്, കെഎസ്ഐഡിസി ജനറല്‍ മാനേജരും കെഎല്‍ഐപി സിഇഒയുമായ ജോസ് കുര്യന്‍ മുണ്ടക്കല്‍ എന്നിവരും സംസാരിച്ചു.

കേരളത്തില്‍ ലൈഫ് സയന്‍സ് മേഖലയില്‍ നിക്ഷേപം നടത്താന്‍ 3 ധാരണാപത്രവും 4 താല്‍പര്യപത്രവും ചടങ്ങില്‍ കൈമാറി. ആകെ 713 കോടി രൂപയുടേതാണ് നിക്ഷേപം.

ഭാരത്ബയോം ലൈഫ് സയന്‍സസ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി), ഇന്‍.വെന്‍റ് (In.Vent), ഇന്ത്യ ഡയഗ്നോസ്റ്റിക്ക, അക്വാ നോവ ബയോസിസ്റ്റംസ്, മെഡ്ഗ്രോ ബയോ ലൈഫ് സൊല്യൂഷന്‍സ്, ഫൂട്ട് പ്രോ സൊല്യൂഷന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വ്യവസായ മേഖലയിലെയും സ്റ്റാര്‍ട്ടപ്പുകളിലെയും പ്രമുഖരുടെ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ഉത്പന്നങ്ങളുടെ ലോഞ്ചിംഗ്, ബി2ബി, ബി2ജി നെറ്റ് വര്‍ക്കിംഗ് സെഷനുകള്‍, ഗവേഷണ-വികസന സ്ഥാപനങ്ങളുടെ അവതരണങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിനും വ്യവസായ പങ്കാളിത്തത്തിനും സഹായകമായ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിരവധി എക്സ്പോ സ്റ്റാളുകളുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (10 minutes ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (17 minutes ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (21 minutes ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (25 minutes ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (33 minutes ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (38 minutes ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (42 minutes ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (44 minutes ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (47 minutes ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (52 minutes ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (59 minutes ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 hour ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല  (1 hour ago)

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (1 hour ago)

Malayali Vartha Recommends