ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിയടക്കം മൂന്ന് പ്രതികളുടെയും വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. കേസില്‍ നിലവില്‍ വിചാരണ നടക്കുന്ന തലശേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മറ്റേതെങ്കിലും കോടതിയിലേയ്ക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
ആകാശ് തില്ലങ്കേരി, രജില്‍ രാജ്, ജിതിന്‍ എന്നീ പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. തലശേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നീതിപൂര്‍ണമായ വിചാരണ ലഭിക്കില്ലെന്ന് പ്രതികള്‍ ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ വിചാരണ ബോധപൂര്‍വം വൈകിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
നേരത്തെ ഹൈക്കോടതിയും പ്രതികളുടെ ആവശ്യം തള്ളിയിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കെവി വിശ്വനാഥന്‍ അദ്ധ്യക്ഷനായ സുപ്രീകോടതി ബെഞ്ച് പ്രതികളുടെ ഹര്‍ജി തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha

























