റഷ്യയിലെ കസാന്‍ നഗരത്തില്‍ ഞെട്ടിക്കുന്ന ഡ്രോണ്‍ ആക്രമണം

റഷ്യയിലെ കസാന്‍ നഗരത്തില്‍ ഡ്രോണ്‍ ആക്രമണം. സീരിയല്‍ ഡ്രോണ്‍ (യുഎവി) ആണ് കസാന്‍ നഗരത്തിലെ മൂന്ന് കൂറ്റന്‍ ബഹുനില കെട്ടിടത്തില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വന്‍ നാശനഷ്ടം ഉണ്ടാകുമെന്നാണ് വിവരം. കസാനിലെ ബഹുനില കെട്ടിടങ്ങള്‍ക്ക് നേരെ യുഎവി ആക്രമണം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവിധ ദിശകളില്‍ നിന്ന് വരുന്ന ഡ്രോണുകള്‍ (UAV) വായുവില്‍ കെട്ടിടങ്ങളുമായി കൂട്ടിയിടിക്കുന്നത് വ്യക്തമായി കാണാം. ഡ്രോണ്‍ കെട്ടിടത്തില്‍ പതിച്ചതിന് പിന്നാലെ വന്‍ സ്‌ഫോടനം ഉണ്ടാകുന്നു. യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഡ്രോണ്‍ ആക്രമണം നടത്തിയത് യുക്രൈന്‍ ആണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ട്വീറ്റ് ചെയ്തത്.
റഷ്യയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന്, ഈ കെട്ടിടങ്ങളില്‍ ധാരാളം ജനങ്ങള്‍ താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാല്‍, ആരുടേയും മരണവുമായി ബന്ധപ്പെട്ട് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വീണ്ടും ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ സമീപത്തെ ഉയര്‍ന്ന കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്. അതേ സമയം, റഷ്യയിലെ കസാന്‍ നഗരത്തിലെ വിമാനത്താവളത്തില്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചു.
ഈ ആക്രമണത്തില്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചു. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം കസാന്‍ നഗരത്തിന് മുകളിലൂടെ പോയ യുക്രേനിയന്‍ ഡ്രോണ്‍ നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അതേസമയം, ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് സോവെറ്റ്സ്‌കി, കിറോവ്സ്‌കി, പ്രിവോള്‍ഷ്സ്‌കി എന്നീ മൂന്ന് ജില്ലകളിലെ വീടുകള്‍ക്ക് തീപിടിച്ചതായി കസാനിലെ മേയറുടെ ഓഫീസില്‍ നിന്ന് റഷ്യന്‍ മാധ്യമ ഏജന്‍സിയായ സ്പുട്നിക്കിനെ അറിയിച്ചിട്ടുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായ കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്. കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച ആളുകള്‍ക്ക് താമസിക്കാന്‍ ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha























