Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

ഈജിപ്ത് അടക്കമുള്ള സമീപ രാജ്യങ്ങള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിക്കുന്നു...ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ട്രംപ്..

27 JANUARY 2025 10:30 AM IST
മലയാളി വാര്‍ത്ത

എന്തായിരിക്കും ഇസ്രായേൽ ഹമാസ് വിഷയത്തിൽ ട്രംപ് എടുക്കാൻ പോകുന്ന തീരുമാനങ്ങൾ എന്നുള്ളത് എല്ലാവരും ഏറെ ഉറ്റു നോക്കുന്നതാണ് . അധികാരത്തിൽ ഏറും മുൻപേ ട്രംപ് പല കാര്യങ്ങളിലും കർശന നിലപാട് എടുത്ത് കഴിഞ്ഞിരുന്നു . ഇപ്പോഴത് ഒന്നും കൂടെ കടുപ്പിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത് . ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് ഗാസയില്‍ വെടിനിര്‍ത്തല്‍ ധാരണയായിരുന്നു. ട്രംപ് എത്തിയാല്‍ എന്തൊക്കെയാകും തീരുമാനമെന്ന ആശങ്കയെ തുടര്‍ന്നാണ് അതിവേഗ ധാരണ എത്തിയത്.

 

ഇപ്പോഴുതാ ഈജിപ്ത് അടക്കമുള്ള സമീപ രാജ്യങ്ങള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിക്കുന്നു. ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഇനിയും ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കയാണ്. ഗാസ വെടിപ്പാകണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണ എന്നതാണ് ട്രംപ് മുന്നോട്ടു വെക്കുന്ന പോയിന്റ്.കഴിഞ്ഞ ദിവസം ജോര്‍ദന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ ഫോണ്‍കോളില്‍ ഇക്കാര്യം താന്‍ സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഗാസ നൂറ്റാണ്ടുകളായി നിരവധി സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണെന്നു ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആകെ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ആളുകള്‍ അവിടെ ജീവിക്കുന്നത് സങ്കീര്‍ണമായ അവസ്ഥയിലാണ്. അവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ അറബ് രാജ്യങ്ങളുമായി താന്‍ ചര്‍ച്ചകള്‍ നടത്തും. കുടിയേറ്റക്കാര്‍ക്കായി വീടുകള്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു.ഗസ്സ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തന്റെ നിര്‍ദേശമെന്നും ട്രംപ് പറഞ്ഞു.

 

എന്നാല്‍ ഗാസ വാസികള്‍ ഈ നിര്‍ദേശത്തെ ആശങ്കയോടയാണ് കാണുന്നത്. ട്രംപ് പറയുന്നത പ്രകാരം മാറിയാല്‍ ഗാസ എന്നെന്നേക്കുമായി പ്രദേശവാസികള്‍ക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാകും.ഈജിപ്ത് കൂടുതല്‍ ജനങ്ങളെ സ്വീകരിക്കുന്നത് കാണാനാണ് താല്‍പര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവന്‍ പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഫലസ്തീനികള്‍ക്കിടയില്‍ ബഹുജന പ്രസ്ഥാനം നിലവിലുണ്ട്. ആ പ്രസ്ഥാനം താല്‍ക്കാലികമോ ദീര്‍ഘമോ ആവാമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി വിവിധ തരത്തിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഗസ മുനമ്പെന്നും ട്രംപ് പറഞ്ഞു.തകര്‍ന്ന പ്രദേശമായി ഗസ്സ മാറിയിരിക്കുന്നു. അവിടെ എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ അവിടെ മരിക്കുകയാണ്. അറബ് രാജ്യങ്ങള്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends