Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

പലസ്തീനുനേരേ ഇസ്രായേല്‍ നടത്തിയ ഒന്നര വര്‍ഷത്തെ കടുത്ത യുദ്ധത്തില്‍.. കൊല്ലപ്പെട്ടവര്‍ 47,000 പേര്‍. കാണാതായവര്‍ ഇരുപതിനായിരം പേര്‍..ഏതു നിമിഷവും അതിശക്തമായ യുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേല്‍..

04 FEBRUARY 2025 04:10 PM IST
മലയാളി വാര്‍ത്ത

പലസ്തീനുനേരേ ഇസ്രായേല്‍ നടത്തിയ ഒന്നര വര്‍ഷത്തെ കടുത്ത  യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ 47,000 പേര്‍. കാണാതായവര്‍ ഇരുപതിനായിരം പേര്‍. ആകെ  മരണം എഴുപതിനായിരം എന്ന നിലയിലേക്ക് ഉയരുകയാണ്. വെടിനിറുത്തല്‍ കരാര്‍  റദ്ദാക്കിയശേഷം അമേരിക്കയുടെ പിന്‍തുണയോടെഇസ്രായേല്‍ പലസ്തീനും ഹമാസിനും നേരെ ഏതു നിമിഷവും അതിശക്തമായ യുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേല്‍.
രണ്ടാഴ്ച മുന്‍പു വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.  മധ്യ ഗാസയില്‍ നുസേറത്ത് ക്യാംപിനു പടിഞ്ഞാറ് തീരദേശപാതയില്‍ വാഹനം ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ കടുത്ത  ആക്രമണത്തില്‍ നാലു  പലസ്തീന്‍കാര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

 

 വടക്കന്‍ ഗാസയിലേക്കു പോയ സംശയകരമായ വാഹനം തകര്‍ത്തെന്നും വെടിനിര്‍ത്തല്‍ കരാറില്‍ ആക്രമണം ഒഴിവാക്കാന്‍ പറഞ്ഞിട്ടുള്ള മേഖലയ്ക്കു പുറത്തായിരുന്നു ഈ സ്ഥലമെന്നും ഇസ്രയേല്‍ പറയുന്നു.
അതേ സമയം മരുന്നും ഇന്ധനവും അടക്കം സഹായം ഗാസയിലേക്കു കടത്തിവിടുന്നില്ലെന്നാണ് ഹമാസിന്റെ ആരോപണം. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ഇപ്പോഴും ശക്തമായ ആക്രമണം തുടരുകയാണ്. ജെനിന്‍ അഭയാര്‍ഥി ക്യാംപിനു നേരെ നടത്തിയ ആക്രമണത്തില്‍ ഇരുപതോളം വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഹമാസ് തീവ്രവാദികള്‍  ഉപയോഗിക്കുന്നതായി കരുതുന്ന കെട്ടിടങ്ങളാണു തകര്‍ക്കുന്നതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.

 അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെ അമേരിക്കയിലെത്തിയിട്ടുണ്ട്.  ഡൊണാള്‍ഡ് ട്രംപിന്റെ  പുതിയ ഭരണകൂടവുമായി സഹകരിച്ച് പശ്ചിമേഷ്യയുടെ പശ്ചിമേഷ്യയയുടെ ഭൂപടം മാറ്റിവരയ്ക്കാനാകുമെന്നാണ് വിമാനം കയറും മുന്‍പ് നെതന്യാഹു പറഞ്ഞത്. അതേ സമയം  പലസ്തീനില്‍  കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഗാസ ഭരണകൂടത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പറയുന്നു.പതിനയ്യായിരം പേരുടെ  മൃതദേഹങ്ങള്‍ കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പലസ്തീന്‍  വ്യക്തമാക്കി.

 

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെല്ലാം കൊല്ലപ്പെട്ടതായി കണക്കാക്കുമെന്നും പലസ്തീന്‍  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.  ഇസ്രായേല്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ പതിനെണ്ണായിരം പേര്‍  കുട്ടികളാണ്. ബോംബ് വര്‍ഷത്തില്‍  214 നവജാത ശിശുക്കളെയും സൈന്യം കൊലപ്പെടുത്തിയതായി ഹമാസ് പറയുന്നു.
യുദ്ധം ആരംഭിച്ചശേഷം 20  ലക്ഷത്തിലേറെ പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അഭയാര്‍ഥികള്‍ ഒന്നര വര്‍ഷത്തോളം ജീവിച്ചത്. പീരങ്കികളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേല്‍ സേന നടത്തിയ നിരന്തര ബോംബിടലില്‍ ഒരു ലക്ഷത്തി പതിനായിരം  പേര്‍ക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ട്.

 

പേരാട്ടത്തില്‍  1155 ആരോഗ്യ പ്രവര്‍ത്തകരും 205 മാധ്യമപ്രവര്‍ത്തകരും 194 സിവില്‍ ഡിഫന്‍സ് ജീവനക്കാരും കൊല്ലപ്പെട്ടതായാണ് കണക്ക്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പുതുക്കിയ എണ്ണം പലസ്തീന്‍  പുറത്തുവിട്ടത്. ഗാസ  വെടിനിര്‍ത്തല്‍ കരാറിന്റെ  ഭാവി സംബന്ധിച്ച് തനിക്ക് ഉറപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതും ആശങ്ക ഉയര്‍ത്തുകയാണ്.ഇസ്രായേല്‍ പ്രധാനമന്ത്രി ബെിന്യാമിന്‍ നെതന്യാഹുവുമായി ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിതമായ  പ്രതികരണം പുറത്തുവരുന്നത്.

വെടിനിര്‍ത്തല്‍ മാര്‍ച്ച് വരെ നീളുമെന്നതിനാല്‍ ഇസ്രായേല്‍ വിലക്ക് കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാതിരുന്ന പ്രദേശങ്ങളിലും മൃതദേഹങ്ങള്‍ക്കായുള്ള പരിശോധന നടത്തുന്നുണ്ട്.ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്നും അതിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍  ആവശ്യപ്പെട്ടിരിക്കുകയാണ്.  അതേസമയം, ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ഖത്തര്‍ എയര്‍ ബ്രിഗേഡ് രൂപീകരിക്കുകയും ചെയ്തു.   റാഫ അതിര്‍ത്തിവഴി കൂടുതല്‍ രോഗികളെ ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോകാനും നടപടിയായിട്ടുണ്ട്.

 

ഗാസയില്‍നിന്ന് പലസ്തീന്‍കാരെ തുടച്ചുനീക്കി അവരെ മറ്റ് അറബ് രാഷ്ട്രങ്ങളില്‍ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം തള്ളിക്കളയുന്നെന്ന് ഇറാന്‍ പറഞ്ഞു. ഗാസയില്‍ ബാക്കിയായ എല്ലാ ബന്ദികളെയും വിട്ടയക്കുക, പകരം ഇസ്രയേല്‍ തടവറകളിലുള്ള പലസ്തീന്‍കാരെ മോചിപ്പിക്കുക, ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്മാറുക തുടങ്ങിയവയാണ് രണ്ടാംഘട്ട വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (43 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends