Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഹമാസ് കോട്ട അമേരിക്ക ഏറ്റെടുക്കും...! ഇത് ട്രംപിന്ററെ ഉറപ്പ് ബുദ്ധിരാക്ഷസന്മാർ ഒന്നിച്ചപ്പോൾ

05 FEBRUARY 2025 09:39 AM IST
മലയാളി വാര്‍ത്ത

യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാത്തിയത്.

നിർണായക കൂടിക്കാഴ്ചയിൽ രണ്ടാം ഘട്ട വെടിനിർത്തൽ കാരാറിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തിൽ തകർന്ന ഗാസയിൽ ആർക്കും നിലവിൽ താമസിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്ത്, ജോർഡൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീൻകാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർദാൻ രാജാവ് വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം.

 

 

അതേസമയം, ചർച്ചകൾക്ക് ശേഷം ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ പുകഴ്ത്തി. ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്. ട്രംപിന്‍റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി.

ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവും കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത്. രണ്ടാംഘട്ട വെടിനിർത്തൽ കരാർ അടുത്താഴ്ച ആരംഭിക്കും. അതേസമയം പലസ്തീൻകാർ ഗസ്സ വിടണമെന്ന ട്രംപിന്റെ നിർദേശം ഹമാസ് തള്ളി.


ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാവി സംബന്ധിച്ച്​ തനിക്ക്​ ഉറപ്പില്ലെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധമെന്ന്​ യുഎസ്​ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ പറഞ്ഞു.

 

 

ഗസ്സ വെടിനിർത്തൽ ഭാവി സംബന്​ധിച്ച്​ തനിക്ക്​ ഉറപ്പില്ലെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ പ്രതികരിച്ചു. ഇന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി ഗസ്സ വെടിനിർത്തൽ രണ്ടാം ഘട്ടം നടപ്പാക്കുന്നതു സംബന്​ധിച്ച നിർണായക ചർച്ച നടക്കാനിരിക്കെയാണ്​ ട്രംപിന്‍റെ പ്രതികരണം. എന്നാൽ ഇതുവരെ വെടിനിർത്തൽ കരാർ വിജയകരമായാണ്​ മുന്നോട്ടു പോകുന്നതെന്നും ബാക്കിയുള്ള ബന്ദികളെയും മോചിപ്പിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധമാണെന്നും ട്രംപിന്‍റെ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ പറഞു. ഗസ്സയുടെ പുനർ നിർമാണം, യുദ്ധാനന്തര ഗസ്സയുടെ ഭാവി തുടങ്ങിയ കാര്യങ്ങളിൽ രണ്ടും മൂന്നും ഘട്ട വെടിനിർത്തൽ കരാറിൽ വ്യക്​തത വരേണ്ടതുണ്ട്​.

ഹമാസ്​ നിയന്ത്രണത്തിൽ ഗസ്സയുടെ പുനർ നിർമാണം അനുവദിക്കില്ലെന്ന നിലപാട്​ ഇന്ന്​ ട്രംപിന്​ മുമ്പാകെ നെതന്യാഹു ഉന്നയിക്കുമെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. എന്നാൽ പുതിയ ഉപാധികൾ മുന്നോട്ടുവെച്ച്​ ഉറ്റവരുടെ മോചനത്തിന്​ തുരങ്കം വെക്കരുതെന്ന്​ ബന്ദികളുടെ ബന്​ധുക്കൾ ആവശ്യപ്പെട്ടു. കരാർ റദ്ദാക്കി ഗസ്സക്കു മേൽ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനമാണ്​ വേണ്ടതെന്ന്​ ഇസ്രായേൽ മുൻമന്ത്രി ബെൻ ഗവിർ നെതന്യാഹുവിനോട്​ നിർദേശിച്ചു. ഇസ്രായേലിന്​ ഒരു ബില്യണ്‍ ഡോളറിന്‍റെ പുതിയ ആയുധങ്ങൾ കൈമാറാൻ അമേരിക്ക ഒരുങ്ങുന്നതായി വാൾ സ്​ട്രീറ്റ്​ ജേർണൽ റിപ്പോർട്ട്​ ചെയ്തു.

 

 

വെസ്റ്റ്​ ബാങ്ക്​ നഗരങ്ങളിൽ ഫലസ്തീനികൾക്കെതിരെ ആക്രമണം ശക്​തമാക്കുകയാണ്​ ഇസ്രായേൽ സേന. ജെനിൻ അഭയാർഥി ക്യാമ്പിനോട്​ ചേർന്ന നിരവധി കെട്ടിടങ്ങൾ സൈന്യം തകർത്തു. തുൽക്​റാം, തൂഫാ എന്നിവിടങ്ങളിൽ ഫലസ്തീനികൾക്കെതിരെ വ്യാപക ആക്രമ സംഭവങ്ങൾ അരങ്ങേറി. വെസ്റ്റ്​ ബാങ്കിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്​നമായ ലംഘനമാണെന്ന്​ യു.എൻ സെക്രട്ടറി ജനറൽ കുറ്റപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (44 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends