ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി

ഇസ്രയേല്‍ ആണവായുധം പ്രയോഗിച്ചാല്‍ അതിന് മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന്‍ അത്തരത്തില്‍ ഒരു ഉറപ്പും ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് പാക്ക് പ്രതിരോധമന്ത്രി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
''ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകാനും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുമാണ്. ഇസ്രയേല്‍ ഇപ്പോള്‍ കാണിക്കുന്നതു പോലെ ഞങ്ങള്‍ അയല്‍ രാജ്യങ്ങള്‍ക്കെതിരെ ഇത്തരം ആധിപത്യ നയങ്ങള്‍ സ്വീകരിക്കാറില്ല.''– ആസിഫ് പറഞ്ഞു. ഇസ്രയേലിന്റെ ആണവശക്തിയില്‍ ലോകരാജ്യങ്ങള്‍ ഭയപ്പെടണമെന്നും അതു രാജ്യാന്തര ആണവനിയമങ്ങള്‍ പാലിക്കുന്നവയല്ലെന്നും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി.
ഇസ്രയേല്‍ ആണവാക്രണത്തിന് മുതിര്‍ന്നാല്‍ പാക്കിസ്ഥാന്‍ ഇറാനെ പിന്തുണയ്ക്കുമെന്നാണ് ദേശീയ ചാനലിനു നല്‍കി അഭിമുഖത്തില്‍ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍ കമാന്‍ഡറും ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സല്‍ അംഗവുമായ ജനറല്‍ മോസെന്‍ റിസെയ് പറഞ്ഞത്. ഇസ്രയേല്‍ ആണവായുധവുമായി ഇറാനെ ആക്രമിച്ചാല്‍ അവര്‍ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചതെന്നാണ് റിസെയ് പറഞ്ഞത്.
https://www.facebook.com/Malayalivartha