ഇറാനില്‍ നിന്ന് 110 വിദ്യാര്‍ത്ഥികളുമായി ആദ്യ വിമാനം നാളെ ഡല്‍ഹിയിലെത്തും

ഇസ്രയേല്‍ ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ. 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അര്‍മേനിയയില്‍ സുരക്ഷിതരായി എത്തിയെന്നാണ് വിവരം. ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡല്‍ഹിയിലെത്തും.
ഇറാനില്‍ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന് തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര അതിര്‍ത്തികള്‍ ഉപയോഗിച്ച് അസര്ബൈജാന്, തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന് അറിയിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഉടന്‍ ടെഹ്റാന് വിടാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിര്‍ദേശമുണ്ട്. ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
+989010144557, +989128109115, +989128109109 ഇതാണ് ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്പ് ലൈന്‍ നമ്പറുകള്‍.
https://www.facebook.com/Malayalivartha