Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ ഏറ്റവും കരുത്തരുടെ പട്ടികയില്‍ നിന്ന് മോഡി പുറത്ത്; രഘുറാം രാജന്‍ , സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ ഇടംപിടിച്ചു

22 APRIL 2016 10:32 PM IST
മലയാളി വാര്‍ത്ത.

ലോകത്തെ ഏറ്റവും കരുത്തരുടെ പട്ടികയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്ത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നിസ് താരം സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര, ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകാരയ ബിന്നി ബന്‍സല്‍, സച്ചിന്‍ ബന്‍സല്‍, പരിസ്ഥിതി പ്രവര്‍ത്തക സുനിത നരെയ്ന്‍ എന്നിവര്‍ അകത്ത്. ടൈം മാസികയുടെ കരുത്തരുടെ വാര്‍ഷിക പട്ടികയിലാണ് ഇവര്‍ ഇടംപിടിച്ചത്.

കഴിഞ്ഞവര്‍ഷത്തെ പട്ടികയിലുള്‍പ്പെട്ടിരുന്ന മോഡി ഇത്തവണയും പ്രാഥമിക പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും നൂറില്‍ ഇടംപിടിച്ചില്ല. ഇന്ത്യന്‍ വംശജരായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ച, ഹാസ്യനടന്‍ അസീസ് അന്‍സാരി, ആരോഗ്യപ്രവര്‍ത്തകന്‍ രാജ് പഞ്ചാബി എന്നിവരും പട്ടികയിലുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലോന്‍ദ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള ഹിലറി ക്ലിന്റന്‍, ടെഡ് ക്രൂസ്, മ്യാന്‍മാര്‍ നേതാവ് ഓങ് സാന്‍ സൂ ചി, ഫെയ്‌സ്ബുക് ഉടമകളായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല, ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലെഗാര്‍ദെ, നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ എന്നിവരാണു മറ്റു പ്രമുഖര്‍. 

കരുത്തരെ പ്രഖ്യാപിക്കുന്ന പുതിയ ടൈം മാസികയുടെ കവര്‍പേജില്‍ പ്രിയങ്ക ചോപ്രയുമുണ്ട്. ആറു വ്യത്യസ്ത കവറുകളിലാണു മാസിക ഇറങ്ങുന്നത്. ലിയനാര്‍ഡോ ഡി കാപ്രിയോയും സക്കര്‍ബര്‍ഗ് പ്രിസില്ല ദമ്പതികളും കവറില്‍ ഇടംപിടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (9 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (12 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (29 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (34 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (38 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (41 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (44 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends