സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സോസേജില്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സോസേജില്‍ നിന്നും ഉപയോഗിച്ച ഗര്‍ഭനിരോധന ഉറ ലഭിച്ചതായി പരാതി. അന്ന ജോസഫിന എന്ന യുവതിക്കാണ് ഉറ ലഭിച്ചത്. യുവതി ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ലഭിച്ച ഉറയുടെ ചിത്രം സഹിതമാണ് യുവതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അര്‍ജന്റീനയിലാണ് സംഭവം.ലഭിച്ച ഉറയുമായി ഇവര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തി പരാതിപ്പെടുകയും ചെയ്തു. ഉറ ഉപയോഗിച്ചതിന്റെ എല്ലാ ലക്ഷണവുമുണ്ടെന്ന് യുവതി പറഞ്ഞു. അതേസമയം സോസേജ് വാങ്ങുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ നല്കിയ ഓഫറാകാം ഇതെന്ന് അന്നയുടെ ചില സുഹൃത്തുക്കള്‍ ഫെയ്സ്ബുക്കില്‍ പരിഹാസരൂപേണ സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha