ഗുരുതര അപകടം പറ്റിയിട്ടും വേദന സഹിച്ച് കുഞ്ഞിനെ പാലൂട്ടി ഒരമ്മ
പിഞ്ചു കുഞ്ഞിനു പാലു കൊടുക്കാനായി ഒരമ്മയുടെ ത്യാഗം. അപകടമുണ്ടായി നാലു മണിക്കൂര്‍ പിന്നിടും വരെ തന്റെ കു!ഞ്ഞിനു പാലു കൊടുക്കാന്‍ വേദന സംഹാരി സ്വീകരിക്കാതിരുന്നു ഈ അമ്മ. കുഞ്ഞിന്റെ സാന്നിധ്യം തനിക്കു ആശ്വാസം പകര്‍ന്നതായും പിന്നീട് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജനിച്ചു ദിവസങ്ങള്‍ മാത്രമായ പെണ്‍കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഡാനി ബെറ്റിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. ന്യൂസിലന്‍ഡിലെ ക്രിസ്റ്റ്യന്ചര്ച്ച് പരിസരത്തുവച്ചായിരുന്നു അപകടം. ബെറ്റിന്റെ വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ചെന്നിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും നശിച്ചു. അപകടത്തില്‍ ബെറ്റിന്റെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റു. കടുത്ത വേദനയില്‍ പുളയുമ്പോഴും രക്ഷിക്കാനെത്തിയവരോട് തന്റെ കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ഈ മാതാവിന്റെ അഭ്യര്‍ഥന. അപകടസമയത്തും കുഞ്ഞ് സുഖമായി ഉറങ്ങുകയായിരുന്നു. യാതൊരു പരുക്കുമില്ലാതെ രക്ഷപെട്ടു പിഞ്ചു കുഞ്ഞ്. അതേ സമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എക്സ്റേ എടുക്കുന്നതിനും മറ്റും കൊണ്ടുപോകുമ്പോഴും വേദനസംഹാരി സ്വീകരിക്കാന്‍ ബെറ്റ് തയാറായില്ല .
തിരികെ പരിശോധനാ മുറിയിലെത്തുമ്പോള്‍ ആവശ്യപ്പെട്ടത് തന്റെ കുഞ്ഞിനെ കൊണ്ടു വന്നു പാലുകൊടുക്കാനാണ്. കുഞ്ഞിന്റെ സാന്നിധ്യം തനിക്ക് ആശ്വാസം പകര്‍ന്നെന്ന് ബിറ്റ് കുറിച്ചു. കഴുത്തില്‍ ബെല്‍റ്റിട്ട് കുഞ്ഞിനു പാലു കൊടുക്കുന്ന അമ്മയുടെ ഫോട്ടോ സ്ഥലത്തുണ്ടായിരുന്ന നഴ്സുമാരിലൊരാളാണ് പകര്‍ത്തിയത്. ഇത് പിന്നീട് ബെറ്റ് ഫേസ്ബുക്കിലിട്ടതോടെ വൈറലായി മാറി. ഈ ചിത്രം മറ്റ് അമ്മമാര്‍ക്ക് ഏതു സാഹചര്യത്തിലും തന്റെ കുഞ്ഞിന് മുലപ്പാല്‍ തന്നെ നല്കാന് പ്രചോദനമാകട്ടെയെന്ന് ബെറ്റ് ആഗ്രഹിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha