എ.ആര് റഹ്മാന് 2016ലെ ഫുക്കോവോക്ക ഗ്രാന്‍ഡ് പുരസ്കാരത്തിന് അര്‍ഹനായി
ഇന്ത്യന്‍ സംഗീത വിസ്മയം എ.ആര് റഹ്മാന് 2016ലെ ഫുക്കോവോക്ക ഗ്രാന്‍ഡ് പുരസ്കാരത്തിന് അര്‍ഹനായി. ഏഷ്യന്‍ സാംസ്കാരിക രംഗത്ത് സവിശേഷ പ്രകടനം കാഴ്ചവെച്ച പ്രമുഖരെ ആദരിക്കാന്‍ ജപ്പാനിലെ ഫുക്കുവോക്ക നഗരവും യോകാടോപ്പിയ ഫൗണ്ടേഷനും ചേര്‍ന്ന് നല്‍കുന്നതാണ് ഈ പുരസ്കാരം.
ദക്ഷിണേഷ്യയുടെ പരമ്പരാഗത സംഗീതം സംരക്ഷിച്ചതിനും കൂടുതല്‍ സംഭാവനകള്‍ നല്‍കിയതിനുമാണ് എ.ആര്.റഹ്മാനെ ഇത്തവണത്തെ പുരസ്കാരത്തിന് പരിഗണിച്ചതെന്ന് ഫുക്കോവോക്ക പുരസ്ക്കാര കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു. പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പിന്തുണ നല്കുന്ന ആരാധകരാണ് എന്നും തന്റെ ശക്തിയെന്നും എ.ആര്.റഹ്മാന് പറഞ്ഞു.
ഗ്രാന്‍ഡ് െ്രെപസ്, അക്കാദമിക്ക് െ്രെപസ്, അര്‍ട്ട് ആന്റ് കള്‍ച്ചര്‍ എന്നീ വിഭാഗത്തിലാണ് ഫുക്കോവോക്ക പുരസ്കാരം വിതരണം ചെയ്യുന്നത്. ഇതില്‍ ഗ്രാന്‍ഡ് െ്രെപസ് വിഭാഗത്തിലാണ് റഹ്മാന് പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ചരിത്രക്കാരന്‍ രാമചന്ദ്ര ഗുഹ പുരസ്കാരം സ്വന്തമാക്കിയിരുന്നു. രവി ശങ്കര്‍, പത്മ സുബ്രഹ്മണ്യം, അംജത്ത് അലി ഖാന് എന്നിവര്‍ക്കും ഫുക്കോവോക്ക പുരസ്കാരം നല്കി ആദരിച്ചിരുന്നു.
രണ്ട് ഓസ്കര് പുരസ്കാരവും ബാഫ്ത്ത,ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്കാരങ്ങളും സ്വന്തമാക്കിയ എ.ആര് റഹ്മാന്റെ സംഗീത യാത്രയില്‍ മറ്റൊരു നേട്ടം കൂടിയാവുകയാണ് ഫുക്കോവോക്ക പുരസ്കാരവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha