പതിമൂന്നുകാരന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായ ടീച്ചര്‍ അറസ്റ്റില്‍

പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ച ടീച്ചര്‍ അറസ്റ്റില്‍,കുട്ടിയില്‍ നിന്നും ടീച്ചര്‍ ഗര്‍ഭിണിയായിട്ടുണ്ട്. അല്‍ഡെയ്ന്‍ ജില്ല സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചറായ അലക്‌സാണ്ടറിയ വെറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ഗ്രേഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായാണ് ഇവര്‍ ലൈംഗിക ബന്ധം പുലര്‍ത്തിയത്.
24 വയസുകാരിയാണ് അലക്‌സാണ്ടറിയ വെറെ, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യമാണ് ഇവര്‍ക്കെതിരായ കുറ്റമായി പോലീസ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ കുട്ടിയുമായുള്ള ടീച്ചറുടെ ബന്ധം കുട്ടിയുടെ കുടുംബം അംഗീകരിച്ചിരുന്നു എന്നാണ് അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ടീച്ചര്‍ നല്‍കുന്ന മൊഴി.
കഴിഞ്ഞ സമ്മര്‍ വെക്കെഷനിലാണ് ഇരുവരും സ്‌കൂളില്‍ വെച്ച് കണ്ടുമുട്ടുന്നതും ഏറെ അടുത്തതും. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും മിക്ക ദിവസങ്ങളിലും കറങ്ങാന്‍ പോകുകയും ചെയ്തു. ടീച്ചര്‍ തന്റെ കാറില്‍ കുട്ടിയെ സ്ഥിരം സ്‌കൂളിലേക്കും തിരിച്ചും ഡ്രോപ് ചെയ്യുകയും ചുംബനം ചെയ്യുകയും ചെയ്തു.അതില്‍ തുടങ്ങിയ ബന്ധം ഒരു ദിവസം കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത ദിവസം നോക്കി അലക്‌സാണ്ട്രിയ വരികയും കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
13 വയസുകാരനായ കുട്ടി തന്റെ കുടുംബത്തിലുള്ളവരെ തന്റെ പെണ്‍സുഹൃത്ത് എന്ന രീതിയില്‍ അലക്‌സാണ്ടറിയ വെറെയെ പരിചയപ്പെടുത്തുകയും ഇവര്‍ കുട്ടിയുടെ കുടുംബ ഒത്തുചേരലുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസും പറയുന്നു. കുട്ടിയില്‍ നിന്നും ടീച്ചര്‍ ഗര്‍ഭിണിയായെന്ന വാര്‍ത്ത കേട്ട് കുട്ടിയുടെ വീട്ടുകാര്‍ സന്തോഷിക്കുകയും ഒരു കുഞ്ഞ് വരാന്‍ പോകുന്നതിന്റെ ആവേശത്തിലുമായിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടിയില്‍ നിന്നും ഗര്‍ഭിണിയായി എന്ന വിവരം ടീച്ചര്‍ നിഷേധിച്ചിരുന്നു.
എന്നാല്‍ സ്‌കൂളിലെ ചൈല്‍ഡ് വെല്‍ഫൈര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പിന്നീട് ഇവര്‍ ഗര്‍ഭ വിവരം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ടീച്ചറെക്കുറിച്ച് ഇവര്‍ പഠിപ്പിച്ച ക്ലാസിലുള്ളവര്‍ക്ക് മോശം അഭിപ്രായം ഇല്ലെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ട്. ഇതോടെ തന്നെ അലക്‌സാണ്ടറിയായെ സ്‌കൂളില്‍ നിന്നും നിര്‍ബന്ധിത അവധി നല്‍കി പുറത്താക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha