ഒരു അമ്മയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ? കുഞ്ഞിനെ നിലത്തിട്ടു ചവിട്ടിയതിനു ശേഷം നിലത്തു കൂടി വലിച്ചിഴയ്ക്കുന്ന അമ്മ

സ്വന്തം കുഞ്ഞിനെ നിലത്തിട്ടു ചവിട്ടിയതിനു ശേഷം നിലത്തു കൂടി വലിച്ചിഴയ്ക്കുന്ന അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നു. ഗോട്ടിമാലയിലെ എസ്‌കന്റുല നഗരത്തില്‍ ഷൂട്ട് ചെയ്ത വീഡിയോ ഈവിള്‍ മദര്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
ഈ ക്രൂരകൃത്യം ചെയ്ത സ്ത്രീയേയും പീഡനത്തിന് ഇരയായ കുഞ്ഞിനേയും കണ്ടെത്തുന്നതിന് വേണ്ടി ഗ്വാട്ടിമാലയിലെ ഹ്യൂമന്‍ റൈറ്റ്‌സ് സ്‌റ്റേറ്റ് അറ്റോണി ജനറലിന്റെ ഓഫീസ് ആണ് വീഡിയോ പുറത്ത് വിട്ടത്. അത്രയ്ക്കും ദയയില്ലാതെയാണ് സ്ത്രീ കുട്ടിയെ ഉപദ്രവിയ്ക്കുന്നത്. ഈ സ്ത്രീയെ ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാണുന്നവരുടെ നെഞ്ച് തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സ്ത്രീ അറിയാതെ ഷൂട്ട് ചെയ്തതാണെന്ന് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha