ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പിടികിട്ടാപ്പുള്ളി വിജയ് മല്യ

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരായ സണ്ണി സെന്‍, സുഹല്‍ സേത്ത് എന്നിവര്‍ ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് പിടികിട്ടാപ്പുള്ളി മല്യ പങ്കെടുത്തത്. ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ണ മുഖ്യാതിഥി ആയിരുന്നു. മല്യയെ കണ്ടതോടെ ഹൈ കമ്മീഷണര്‍ നീരസം പ്രകടിപ്പിച്ചതിനു ശേഷം മടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 17 ബാങ്കുകളില്‍ നിന്നായി 7000 കോടി രൂപ വായ്പയും പലിശയും അടക്കം 9000 കോടി രൂപയാണ് വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത്.
പുസ്തക പ്രകാശന ചടങ്ങിലേക്ക് എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരുന്നെന്നും ആര്‍ക്കും പ്രത്യേക ക്ഷണം നല്‍കിയിരുന്നില്ലെന്നും സുഹല്‍ സേത് പറഞ്ഞു
പിടികിട്ടാപ്പുള്ളി വിജയ് മല്യയുടെ യൂബി ഗ്രൂപ്പിന്റെതടക്കം 1,411 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തിരുന്നു. മല്യയുടെ ബാങ്ക് അക്കൗണ്ട്, ബെംഗളൂരു, മുംബൈ, ചെന്നൈ കൂര്‍ഗ് എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ തുടങ്ങിയവ ജപ്തി ചെയ്തവയില്‍ ഉള്‍പ്പെടുന്നു. നിയമനടപടികള്‍ക്കുശേഷം വസ്തുക്കള്‍ വില്‍പന ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha