പ്ലാസ്റ്റിക് കപ്പ് ദേഹത്തേക്ക് വലിച്ചെറിഞ്ഞുവെന്നാരോപിച്ച് വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് ദമ്പതികളെ ഗാര്‍ഡുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു

സ്പാനിഷ് ദ്വീപായ മഗളോഫില്‍ വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് ദമ്പതികളേയാണ് ഗാര്‍ഡുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഗളോഫിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. പ്ലാസ്റ്റിക് കപ്പ് ദേഹത്തേക്ക് വലിച്ചെറിഞ്ഞുവെന്നാരോപിച്ച് യുവതിയേയും ഭര്‍ത്താവിനേയും ഒരു സംഘം ഗാര്‍ഡുകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ദൃശ്യങ്ങള്‍ സഹിതം ചില വിദേശ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
കപ്പ് വലിച്ചെറിഞ്ഞ് കളഞ്ഞപ്പോള്‍ അറിയാതെ ഗാര്‍ഡിന്റെ ദേഹത്ത് കൊള്ളുകയായിരുന്നുവെന്നും ഇതിനാണ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും യുവതി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha