മുസ്ലീം മതം ഉപേഷിച്ച് ക്രിസ്തുമതത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ടുകള്‍; കാരണം ഐഎസോ

മുസ്ലീം മതത്തില്‍ നിന്നും ക്രൈസ്തവ മതത്തിലേക്കു ചേരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് ഈ നിരീക്ഷണത്തിനും വിലയിരുത്തലിനും കാരണം . യുഎസിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മുസ്ലീം മതം ഉപേക്ഷിച്ച് ക്രൈസ്തവരായി മാറിയിരിക്കുന്നത്. കത്തോലിക്ക സഭയിലേക്കും മറ്റു സഭകളിലേക്കും ഒരേ പോലെ ക്രിസ്തു വിശ്വാസികളാകുന്നവരുടെ ഒഴുക്കു തുടരുകയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അടുത്തിടെ മിസ് യുഎസ്എ ആയിരുന്ന റിമ ഫാകിഹ് മുസ്ലീം മതം ഉപേക്ഷിച്ചു കത്തോലിക്ക സഭയില്‍ ചേര്‍ന്നിരുന്നു. musleem womenമുസ്ലീം മതത്തില്‍ ജനിക്കുകയും വിശ്വാസ ആചാരങ്ങള്‍ പിന്തുടരുകയും പിന്നീട് ക്രൈസ്തവ മതത്തിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നവരെ മുസ്ലീം ബാക്ഗ്രൗണ്ട് ബിലിവേഴ്സ് എന്നാണു പറയാറുള്ളത്. എംബിബി എന്ന ചുരുക്കപേരാണു പല പഠനങ്ങളിലും ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തി രക്ഷയുടെ പാതയിലേക്ക് എത്തുന്നവരെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്.
പതിനാറു മില്യണ്‍ മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവ മതത്തിലേക്കു 2010 വരെയുള്ള പഠനങ്ങള്‍ പ്രകാരം ചേര്‍ന്നിട്ടുണ്ട്. യുഎസില്‍ ഇത്തരത്തില്‍ രക്ഷിക്കപ്പെട്ടവരുടെ എണ്ണം അഞ്ചു ലക്ഷത്തിനടുത്താണ്. ലോകമെമ്പാടുമുള്ള പതിനെട്ടു ലക്ഷം അറബികള്‍ മുസ്ലീം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവരായി. ഷിയ വിശ്വാസികളായ പതിമൂന്നു ലക്ഷം ഇറാനികളെ കൂടാതെയുള്ള കണക്കാണിതെന്നും ഓര്‍ക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണു മുസ്ലീം മതത്തെ ഉപേക്ഷിച്ച് ക്രൈസ്തവരാകുവാന്‍ കൂടുതല്‍ പേരും തീരുമാനിച്ചത്. ഐഎസ് ആളുകള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും സെപ്റ്റംബര്‍ 11ന് ശേഷം അമേരിക്കന്‍ ജനതയുടെ മനസ്സില്‍ ഉണ്ടായ മാറ്റങ്ങളും എല്ലാം കാരണമായി പറയപ്പെടുന്നു. എങ്കിലും യഥാര്‍ത്ഥ മുസ്ലീം വിശ്വാസി ഒരിക്കലും അന്യനെ ഉപദ്രവിക്കില്ലെന്നും സ്‌നേഹമാണ് അവന്റെ മതമെന്നും ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട സത്യമാണ്. പക്ഷേ ഒറ്റ തിരിഞ്ഞുള്ള ചിലരുടെ പ്രവര്‍ത്തനങ്ങള്‍ മതിയല്ലോ നാടിനെ ഒന്നാകെ നശിപ്പിക്കാന്‍.
https://www.facebook.com/Malayalivartha


























