ഐ.എസ്സുകാരുടെ ലാപ്‌ടോപ്പില്‍ 80 ശതമാനവും അശ്ലീല വീഡിയോകള്‍

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ലാപ്‌ടോപ്പില്‍ 80 ശതമാനവും അശ്ലീല വീഡിയോകളെന്ന് യു.എസ് ഇന്റലിജന്‍സ് ഡയറക്ടറിന്റെ റിപ്പോര്‍ട്ട്. തീവ്രവാദികളെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത് പോണ്‍ വീഡിയോകളാണെന്നും അമേരിക്കന്‍ പ്രതിരോധ ഇന്റലിജന്‍സിന്റെ മുന്‍ മേധാവി ലഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ ഫഌന്‍ വെളിപ്പെടുത്തി.
ജര്‍മന്‍ ദിനപത്രമായ ദി ബില്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ഫഌന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അബോട്ടാബാദില്‍ അല്‍ ഖൊയ്ദ തലവന്‍ ബിന്‍ ലാദന്റെ ഒളിസങ്കേതത്തില്‍ നിന്നും അമേരിക്കന്‍ സേന വന്‍ പോണ്‍ ശേഖരം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























