മോഷ്ടിക്കാനെത്തിയ ആള്‍ ഒന്നും കിട്ടാത്ത നിരാശയില്‍ 14 കാരിയെ കത്തിമുനയില്‍ നിര്‍ത്തി മാനഭംഗത്തപ്പെടുത്തി

ദുബായില്‍ മോഷ്ടിക്കാനെത്തിയ 37കാരനായ ശ്രീലങ്കന്‍ സ്വദേശിക്ക് ഒന്നും കിട്ടാത്ത നിരാശയില്‍ 14 കാരിയെ കത്തിമുനയില്‍ നിര്‍ത്തി മാനഭംഗത്തപ്പെടുത്തി. മോഷണത്തിനു കയറി ഒന്നും കാണാതായപ്പോഴാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നുമണി സമയത്ത് ഉണര്‍ന്ന പെണ്‍കുട്ടി തന്റെയടുത്ത് ഒരു നിഴലനക്കം കണ്ട് ഭയപ്പെട്ടെങ്കിലും ഒച്ചവയ്ക്കും മുമ്പ് വായ പ്ലാസ്റ്റര്‍ ഒട്ടിച്ച് കത്തി കാണിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെത്തി. തുടര്‍ന്ന് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ച ശേഷം വീടു വിട്ടു. തുടര്‍ന്ന് 25 ദിവസങ്ങള്‍ക്കു ശേഷമാണ് പെണ്‍കുട്ടി ഇയാളെ അല്‍ ഹാംറിയ പാര്‍ക്കില്‍ വച്ച് കാണുന്നത്. പെണ്‍കുട്ടി ഇയാളുടെ ഫോട്ടോ എടുത്ത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അറസ്റ്റുചെയ്യുകയായിരുന്നു. മാനഭംഗത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha



























