Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഫ്രാന്‍സിലെ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ ഭീകരര്‍ വൈദികനെ കഴുത്തറത്തു കൊന്നു

27 JULY 2016 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന കത്തോലിക്കാ വൈദികനെ ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തി. ഇന്നലെ രാവിലെയാണു ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. പാരീസില്‍ നിന്നു 128 കിലോമീറ്റര്‍ അകലെ റുവന്‍ നഗരത്തിലെ സാന്‍എറ്റിയന്‍ ഡു റൂവ്‌റ ദേവാലയത്തില്‍ രാവിലെ ദിവ്യബലി നടക്കുമ്പോള്‍ അതിക്രമിച്ചു കയറിയ രണ്ടു ഐസിസ് തീവവാദികള്‍ ദേവാലയത്തിലുണ്ടായിരുന്നവരെ ബന്ദികളാക്കിയശേഷം എണ്‍പത്തിയാറുകാരനായ ഫാ. ഷാക്വിസ് ഹാമലിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.


ഫ്രാന്‍സില്‍ അറിയപ്പെടുന്ന ഐസിസ് തീവ്രവാദിയായ അഡെല്‍ കെര്‍മിഷ് ആണ് കൃത്യം നടത്തിയതെന്നാണ് അറിയുന്നത്. സിറിയയിലുള്ള തീവ്രവാദ സംഘത്തില്‍ ചേരാനായി ഫ്രാന്‍സ് വിട്ടു പോകാന്‍ രണ്ടു തവണ ശ്രമം നടത്തിയ ഈ 19 -കാരനെ പോലീസ് പിടികൂടി ഇലക്‌ട്രോണിക് നിരീക്ഷണത്തിലാ ക്കിയിരിക്കുകയായിരുന്നു. അയാള്‍ ജയിലില്‍ നിന്ന് പുറത്തു വന്നതിനുശേഷം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണില്ലാതെ സ്വതന്ത്രമായി നടക്കാന്‍ അനുവാദം നല്‍കിയിരുന്നു. പള്ളിയിലെ ആക്രമണം നടന്നത് രാവിലെ 9 മണിക്കും 11 മണിക്കും ഇടയ്ക്കായിരുന്നു.
അമേരിക്കയില്‍ നിന്നുള്ള ബന്ദികളെ കൊലപ്പെടുത്തുന്ന സിറിയയില്‍ നിന്നുള്ള വീഡിയോകളില്‍ മുഖം മൂടിയില്ലാതെ പ്രത്യക്ഷപ്പെട്ടിരുന്ന ഫ്രഞ്ച് ജിഹാദിയായ മാക്‌സിം ഹോചാര്‍ഡുമായി സൗഹൃദത്തിലായിരുന്നു കെര്‍മിഷ് എന്ന വസ്തുത ഫ്രഞ്ചു പോലീസിന് അറിയാമായിരുന്നു.അടുത്തിടെ 24 കാരനായ കെര്‍മിഷിന്റെ ഗ്രാമത്തിനടുത്തു വച്ച് ഹോചാര്‍ഡും കെര്‍മിഷും കണ്ടുമുട്ടിയിരുന്നു. അന്നാവണം ചൊവ്വാഴ്ചത്തെ ആക്രമണത്തിനു പദ്ധതിയിട്ടതെന്നാണ് കരുതപ്പെടുന്നത്.

ദേവാലയത്തിലുണ്ടായിരുന്നവരില്‍ ബന്ദികളാക്കിയവരിലെ ഒരു ബന്ദിക്കു ഗുരുതരമായി മുറിവേറ്റു. രണ്ടു ഭീകരരെയും പോലീസ് പിന്നീട് വെടിവച്ചു കൊന്നു. ഇവര്‍ ഐഎസ് ഭീകരരാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് സ്ഥിരീകരിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിന് പോലീസ് നടത്തിയ ശ്രമത്തിനിടെ രണ്ടു ഭീകരര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. മുറിവേറ്റ ബന്ദിയുടെ നില അതീവ ഗുരുതരമാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.


വിശുദ്ധ കുര്‍ബാനയ്ക്കിടെ ദേവാലയത്തിലേക്കു കടന്നുകയറിയ ഭീകരര്‍ അഞ്ചു പേരെയാണു തടവുകാരായി പിടിച്ചത്. ഇവരില്‍ രണ്ടു പേര്‍ കന്യാസ്ത്രീകളാണ്. വധിക്കുന്നതിനുമുമ്പ് ഫാ. ഹാമലിനെ ഭീകരര്‍ മുട്ടുകുത്തിച്ചു നിര്‍ത്തിയെന്നു രക്ഷപ്പെട്ട കന്യാസ്ത്രി ഡാനിയേല്‍ പറഞ്ഞു. ഭീകരര്‍ വധം കാമറയില്‍ പകര്‍ത്തുകയും ചെയ്തു. വധവുമായി ബന്ധപ്പെട്ട് ഒരാളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഐഎസ് പോരാളികളാണു ഫ്രാന്‍സിലെ ആക്രമണം നടത്തിയതെന്ന് ഐഎസിന്റെ വാര്‍ത്താ ഏജന്‍സി അമാക് കയ്‌റോയില്‍ ഇറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. കുരിശുയുദ്ധ സഖ്യത്തിലുള്ളവരെ വധിക്കാനുള്ള ആഹ്വാനമാണ് പോരാളികള്‍ അനുസരിച്ചതെന്നും ഏജന്‍സി പറഞ്ഞു.

സംഭവത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ മാസം 14-ന് ബസ്റ്റീല്‍ ദിനത്തില്‍ പ്രാന്‍സിലെ നീസില്‍ ഭീകരന്‍ ട്രക്ക് കയറ്റി 84പേരെ കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

വൈദികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്, ഇതു ക്രൈസ്തവ സഭയുടെ നേര്‍ക്കുണ്ടായ ഹീനമായ ആക്രമണമാണെന്നു കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിനും ക്രൈസ്തവര്‍ക്കും ആഴത്തില്‍ മുറിവേറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിക്കരഞ്ഞ് പ്രാര്‍ഥിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലെന്നു റുവന്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക് ലെബ്രൂണ്‍ പറഞ്ഞു. പ്രാര്‍ഥനയും സാഹോദര്യവുമല്ലാതെ കത്തോലിക്കാ സഭയ്ക്കു മറ്റ് ആയുധങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്യന്തം നീചമായ ഈ സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വേദനയും ദുഖവും രേഖപ്പെടുത്തി.



ദിവ്യബലിയര്‍പ്പണവേളയില്‍ വധിക്കപ്പെട്ട ഫാ. ഹാമലിനെ ഉടനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് സാന്തോ സുബീതോ (വേഗം വിശുദ്ധനാക്കൂ) എന്ന ഹാഷ്ടാഗ് ട്വിറ്ററിലും തുടങ്ങിയിട്ടുണ്ട്്്. ഇറ്റലിയിലെ ലൊംബാര്‍ഡ് പ്രവിശ്യാ പ്രസിഡന്റ് റോബര്‍ട്ടോ മറോണിയാണ് ഫാ. ഹാമലിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (35 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (49 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends