മുന്‍ഭര്‍ത്താവ് ചതിച്ചു, വേര്‍പിരിഞ്ഞ ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ചയാള്‍ പിടിയില്‍

വിവാഹ മോചനം നേടിയ ഭാര്യ മറ്റൊരു വിവാഹം കഴിച്ചതിനു പ്രതികാരം ചെയ്തത് ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച്. വിവാഹമോചനം തേടിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കുമെന്ന് 42കാരനായ പാക് പൗരന്‍ ഓണ്‍ലൈന്‍ വഴി ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിയെ തുടര്‍ന്ന് മുന്‍ ഭാര്യ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ നിരന്തരമായി ഭാര്യയെ നഗ്‌നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിപ്പോള്‍ തന്റെ ഭര്‍ത്താവിന് മുന്‍ഭര്‍ത്താവില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചുവെന്നും താന്‍ മോശം സ്ത്രീയാണെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുവതി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പിന്നീട് യുവതിയുടെ നഗ്‌നചിത്രങ്ങളും ഇയാള്‍ ഭര്‍ത്താവിന് അയച്ചുനല്‍കി.
എന്നാല്‍ മുന്‍ഭാര്യ പരാതി നല്‍കിയതോടെ മുന്‍ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും സ്വകാര്യത ലംഘിച്ചുവെന്നുമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇയാള്‍ നിരസിക്കുകയായിരുന്നു. ഏപ്രില്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം ഇയാള്‍ 24 കാരിയായ യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, ഗൂഗിള്‍ പ്ലസ്, ഐഎംഒ എന്നിവയില്‍ പോസ്റ്റ് ചെയ്തതായി പോലീസ് കണ്ടെത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പോലീസ് യുവതിയുടെ ഫോട്ടോകളും കണ്ടെടുത്തു.
https://www.facebook.com/Malayalivartha



























