ഇനി റഷ്യ തന്നെ ലക്ഷ്യം, റഷ്യക്ക് മുന്നറിയിപ്പുമായി ഇസ്ലാമിക് സ്റ്റേറ്റ് യൂട്യൂബ് വീഡിയോ

ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണങ്ങള്‍ പുതിയ രാഷ്ട്രങ്ങളിലേക്കു വ്യാപിപ്പിക്കുന്നു. പുതിയ വീഡിയോയില്‍ റഷ്യക്കെതിരെ ആക്രമണം നടത്തുമെന്നാണ് ,മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
റഷ്യയെ ആക്രമിക്കാന്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരുങ്ങുന്നു. തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന് വ്യക്തമാക്കി ഐഎസ് വീഡിയോ പുറത്തുവിട്ട ഒമ്പതു മിനിറ്റുള്ള യൂടുബ് വീഡിയോ സന്ദേശം ഞായറാഴ്ചയാണ് ഐഎസ് പുറത്തുവിട്ടത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങുന്ന വീഡിയോയില്‍ റഷ്യയെ ആക്രമിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരുങ്ങി കഴിഞ്ഞെന്ന് വ്യക്തമാക്കുന്നു. ആക്രമണത്തിന് ഒരുങ്ങിയിരിക്കാന്‍ റഷ്യയിലുള്ള അനുഭാവികളോട് ഇസ്‌ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നുണ്ട്.
ഭീകര സംഘടനയുടെ ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha



























