ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്‌ന ചിത്രവുമായി ന്യൂയോര്‍ക്ക് പോസ്റ്റ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടുപിടിക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്‌ന ചിത്രം നഗരത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കുട്ടിപത്രമായ ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചു. മുന്‍ മോഡലിംഗ് താരമായ മെലാനിയ 1990കളിലെ ചിത്രതമാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്തുവിട്ടത്.
ഞായറാഴ്ചത്തെ പതിപ്പില്‍ മുന്‍പേജിലാണ് ചിത്രം നല്‍കിയത്. 'ഒരു പ്രഥമ വനിതയാകാന്‍ സാധ്യതയുള്ള ഒരാളെ മുന്‍പൊരിക്കലും ഇത്തരത്തില്‍ കണ്ടിട്ടുണ്ടാവില്ല' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. 1995ല്‍ മാന്‍ഹാട്ടനില്‍ ചിത്രീകരിച്ചതാണ് ചിത്രങ്ങള്‍. ഇവയില്‍ ചിലത് വിരളമായി പുറത്തുവന്നതും മറ്റു ചിലത് ഒരിക്കലും പ്രസിദ്ധീകരിക്കാത്തതുമാണെന്ന് പത്രം അവകാശപ്പെടുന്നു.
ഫ്രഞ്ച് മാസികയ്ക്കു വേണ്ട് അലെ ഡി ബസ്സെവില്ലെ എന്ന ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ എടുത്താണ് ഈ ചിത്രങ്ങള്‍. സ്ലോവേനിയന്‍ സ്വദേശിനിയായ മെലാനിയ 25 വയസ്സുള്ളപ്പോഴാണ് ഈ വിവാദ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. പാരീസിലും ഇറ്റലിയിലും ഫോട്ടോ ഷൂട്ട് നടത്തിയ ശേഷമാണ് അവര്‍ മാന്‍ഹാട്ടണില്‍ എത്തിയത്.
എന്നാല്‍ ചിത്രങ്ങളോട് തികച്ചും അനുകൂലമായാണ് ട്രംപ് പ്രതികരിച്ചത്. ഒരിക്കല്‍ മികച്ച മോഡലായിരുന്ന മെലാനിയ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി മോഡലായിട്ടുണ്ട്. പ്രമുഖ മാസികകളുടെ കവര്‍ മോഡലുമായിരുന്നു. താന്‍ മെലാനിയയെ അറിയുന്നതിനു മുന്‍പ് ഒരു യൂറോപ്യന്‍ മാഗസിന്‍ എടുത്ത ചിത്രമാണിത്. യൂറോപ്പില്‍ ഇത്തരം ചിത്രങ്ങള്‍ വളരെ സാധാരണമാണെന്നും ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha



























