ഐഎസിനെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നുണ്ട്: ഹമീദ് കര്‍സായി
പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രംഗത്ത്. ഭീകര സംഘടനയായ ഐഎസിനെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നു കര്‍സായി പറഞ്ഞു.
തീവ്രവാദികളെ ഒരിക്കലും തരംതിരിക്കാനാവില്ലെന്നും കര്‍സായി ചൂണ്ടിക്കാട്ടി. ആളുകള്‍ക്കും സമൂഹത്തിനും നാശമുണ്ടാക്കുന്ന എല്ലാ ശക്തികളെയും ഒരേതരത്തിലേ കാണാനാകൂ എന്നും കര്‍സായി പറഞ്ഞു.
https://www.facebook.com/Malayalivartha


























