ബെല്ലാ ഗാണ്ടിന് ലക്ഷ്യം പിഴയ്ക്കാറില്ല ; ഈ പെണ്‍കുട്ടി അമ്പെയ്യുന്നത് കാല്‍ കൊണ്ട്, വീഡിയോ കാണാം

ആത്മവിശ്വാസത്തിന്റേയും കഠിനാധ്വാനത്തിന്റേയും ബലത്തില്‍ ലക്ഷ്യം തൊടുക്കുന്ന അത്ഭുത ബാലിക.
വില്ലു വളച്ച് അമ്പ് ലക്ഷ്യത്തിലേക്ക് തൊടുക്കുന്നത് കൈകൊണ്ട് തന്നെ ഏറെ ദുഷ്‌ക്കരമായ ജോലിയാണ്. കാലു കൊണ്ടാണെങ്കില്‍ പിന്നെ ചിന്തിക്കുക പോലും വേണ്ട. പക്ഷേ അതൊക്കെ സാധാരണക്കാരുടെ കാര്യമാണ്. ഒമ്പതു വയസ്സുകാരിയാ ബെല്ലാ ഗാണ്ടിന് ഇതെല്ലാം നിഷ്പ്രയാസം സാധ്യമാകുന്ന കാര്യമാണ്.
ഹാന്‍ഡ്സ്റ്റാന്റില്‍ കൈകള്‍ ഉറപ്പിച്ച ശരീരം നന്നായി പുറകുവശത്തേക്ക് വളച്ച് കാല്‍ കൊണ്ട് അമ്പെയ്ത് ഈ കൊച്ചു പെണ്‍കുട്ടി ലക്ഷ്യത്തില്‍ കൊള്ളിക്കും. സ്വന്തമായി 'ഫൂട്ട് ആര്‍ച്ചര്‍' എന്ന് വിശേഷിപ്പിക്കുന്ന ഈ കൊച്ചു ജിംനാസ്റ്റ് അകലത്തില്‍ ഉറപ്പിച്ച ബലൂണില്‍ അമ്പെയ്ത് കൊള്ളിക്കുന്നതിന്റെ വീഡിയോ ഇതിനകം ഹിറ്റാണ്.
ബെല്ലയുടെ ശ്രമത്തില്‍ കേവലം ഒരെണ്ണം മാത്രമാണ് മിസ്സായത്. അതാകട്ടെ ബലൂണുകള്‍ക്ക് ഇടയില്‍ തറയ്ക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം ഇന്‍സ്റ്റാഗ്രാം പേജില്‍ കണ്‍റ്റോര്‍ഷനിസ്റ്റ്, ഫൂട്ട് ആര്‍ച്ചര്‍, ഡാന്‍സര്‍ എന്നെല്ലാമാണ് ഇവര്‍ നല്‍കിയിട്ടുള്ള വിശേഷണം. നൃത്തം തന്റെ പ്രണയമാണെന്നും ശരീരം വളയ്ക്കുന്ന കായികാഭ്യാസം തന്റെ ജീവിതമാണെന്നുമാണ് ടാഗ്‌ലൈന്‍ തന്നെ നല്‍കിയിട്ടുള്ളത്
https://www.facebook.com/Malayalivartha


























