നേത്ര ചികിത്സാ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്: എഴുപതുകാരന്റെ കണ്ണു കീറി റോബോര്‍ട്ട്

നേത്ര ചികിത്സാ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പായി റോബോര്‍ട്ട് ചെയ്ത ആദ്യത്തെ നേത്രശസ്ത്രക്രിയ ലണ്ടനില്‍ നടന്നു. ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. എഴുപതുകാരായ ഫാദര്‍ വില്യം ബീവറിനെയാണ് റോബോര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഓക്‌സഫോര്‍ഡിലെ സെയിന്റ് മേരി പള്ളിയിലെ വൈദികനായ ഫാ.വില്യം ബീവറിന് കാഴ്ച വികൃതമാകുന്ന അസുഖമായിരുന്നു.
ഭാവിയിലെ നേത്ര ശസ്ത്രക്രിയയ്ക്കാണ് തങ്ങള്‍ സാക്ഷികളായതെന്ന് ശസ്ത്രക്രിയയ്ക്കു ശേഷം പ്രൊഫസര്‍ റോബോര്‍ട്ട് മറാറെന്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം കാഴ്ച മെച്ചപ്പെട്ടു വരുന്നതായി ഫാവില്യം ബീവറും പ്രതികരിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha


























