കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു: മാതാപിതാക്കള്‍ക്കെതിരെ മകള്‍ പോലീസില്‍ പരാതി നല്‍കി

കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി മകള്‍ രംഗത്ത്. ഓസ്ട്രിയയിലാണ് സംഭവം. ഇതിനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതിയും നല്‍കി.
കുട്ടിക്കാലത്ത് താന്‍ വസ്ത്രം ഇല്ലാതെ നില്‍ക്കുന്ന ചിത്രമാണ് മാതാപിതാക്കള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഈ ചിത്രം 700 ല്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇത് പോലുള്ള ചിത്രങ്ങള്‍ തന്നെ നാണം കെടുത്തുന്നു. ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് താന്‍ അച്ഛനോട് ആവശ്യപ്പെട്ടതാണ്. പക്ഷേ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുള്ള അവകാശം തനിക്കുണ്ടെന്ന് പറഞ്ഞ് അച്ഛന്‍ അത് പോസ്റ്റ് ചെയ്യുകയായിരുന്നു.
ഓസ്ട്രിയയില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സംഭവം നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് ഫ്രാന്‍സില്‍ നടന്ന സമാന സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ഒരു വര്‍ഷം തടവും 45,000 യൂറോ പിഴയും കോടതി വിധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























