തായ്‌വാനില്‍ ചുഴലിക്കാറ്റ്; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

തായ്‌വാനിലുണ്ടായ ചുഴലി കൊടുങ്കാറ്റിനെത്തുടര്‍ന്ന് നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. തായ്‌വാന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് വീശിയത്. ഇതേത്തുടര്‍ന്ന് 183-ലേറെ വിമാന സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തിവച്ചത്.
തോയുവാന്‍ വിമാനത്താവളത്തില്‍ നിന്നു മാത്രം 68 വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിയത്. 13,000 ലേറെ യാത്രക്കാരെയാണ് ഇത് ബാധിച്ചിരിക്കുന്നതെന്നാണ് വിവരങ്ങള്‍. ചുഴലിക്കാറ്റ് മൂലം വ്യോമഗതാഗതത്തിനു പുറമേ ജലഗതാഗതവും ട്രെയില്‍ സര്‍വീസുകളും തടസപ്പെട്ടിരിക്കുകയാണ്. ഇവിടുത്തെ പ്രാദേശിക ഭരണകൂടമാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
https://www.facebook.com/Malayalivartha


























