ഐ.എസ് താവളമെന്ന് തെറ്റിദ്ധരിച്ച് യു.എസ് സേനയുടെ വ്യോമാക്രമണം സിറിയന്‍ സൈനിക പോസ്റ്റിന് നേരെ; 83 സൈനികര്‍ കൊല്ലപ്പെട്ടു

യുഎസ് സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്‍ 62 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സൈനിക പോസ്റ്റിനു നേരെയാണ് വ്യോമാക്രമണം നടന്നത്. ഐഎസ് ഭീകരരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമണം നടത്തുകയായിരുന്നെന്നാണ് യുഎസിന്റെ വിശദീകരണം.
ആക്രമണത്തില്‍ 83 സൈനികര്‍ കൊല്ലപ്പെടുകയും 120 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ മനുഷ്യാവകാശ സംഘടന പറയുന്നു. എന്നാല്‍ 62 സൈനികരാണ് കൊല്ലപ്പെട്ടതെന്നും നൂറോളം പേര്‍ക്ക് പരിക്കേറ്റതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് യുഎസും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ അകല്‍ച്ചയുണ്ടായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അപകടത്തിലായേക്കുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. വിമതരെ സഹായിക്കാന്‍ സിറിയന്‍ സൈന്യത്തിനുനേരെ അമേരിക്ക മനഃപൂര്‍വം ആക്രമണം നടത്തുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha


























