Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരീക്ഷണം അപ്പടി പാളി, ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ നാണം, പകരം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച ദമ്പതികള്‍ ആശുപത്രിയില്‍

21 SEPTEMBER 2016 09:32 AM IST
മലയാളി വാര്‍ത്ത

വിയറ്റ്‌നാമിലെ ഹാനോയ് പ്രദേശത്തു നിന്നാണ് അപൂര്‍വമായ വാര്‍ത്ത വന്നിരിക്കുന്നത്. നാണം കാരണം ഗര്‍ഭനിരോധന ഉറ വാങ്ങിയില്ല. പകരം മറ്റൊരു പരീക്ഷണം നടത്തി. അത് അപ്പടി പാളിയെന്ന് മാത്രമല്ല ലോകം മുഴുവനറിഞ്ഞ് നാണക്കേടാവുകയും ചെയ്തു. അടുത്തിടെ വിവാഹിതരായ വിയറ്റ്‌നാം ദമ്പതികള്‍ക്കാണ് പറ്റ് പറ്റിയത്. ഗര്‍ഭനിരോധന ഉറയ്ക്കു പകരം പ്‌ളാസ്റ്റിക് കവര്‍ പരീക്ഷിച്ചതാണ് പ്രശ്‌നമായത്. സെക്‌സില്‍ താത്പര്യമുള്ള ദമ്പതികള്‍ ഉടന്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനമെടുത്തു. ഗര്‍ഭനിരോധന ഉറയാണ് ഇതിന് ഏറ്റവും നല്ല ഉപാധിയെന്ന് ഇരുവര്‍ക്കുമറിയാം. പക്ഷേ, ഒരു പ്രശ്‌നം. കടയില്‍ പോയി ഉറ വാങ്ങാന്‍ ചമ്മല്‍. ഒടുവിലാണ് പ്‌ളാസ്റ്റിക് കവര്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

തുടക്കത്തില്‍ പ്രശ്‌നമൊന്നും തോന്നിയില്ലെങ്കിലും അല്പം കഴിഞ്ഞതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. വേദനകൊണ്ട് യുവതി നിലവിളിച്ചു. കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും യുവാവിനും വേദന കലശലായി. അവശനിലയിലായ ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലാക്കി. യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ കവറിന്റെ വശങ്ങള്‍ ഉരസിയുള്ള നിരവധി മുറിവുകളുണ്ട്. അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ജനനേന്ദ്രിയം നീരുവന്ന് വീര്‍ത്ത അവസ്ഥയിലാണ് യുവാവ്.

സംഭവം പുറത്തറിഞ്ഞതോടെ രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി. ലൈംഗിക വിദ്യാഭ്യാസം കിട്ടിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ ഇതുപോലുള്ള അബദ്ധങ്ങളില്‍ ഇനിയും പെടും എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends