ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 മരണം, മൂന്നു പേരെ കാണാതായി
ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേര് മരിച്ചു. സംഭവത്തില്‍ മൂന്നു പേരെ കാണാതായി. കിഴക്കന്‍ ജാവയിലാണ് സംഭവം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 30 പേര്‍ക്ക് പരിക്കുണ്ടെന്നും വിവരങ്ങളുണ്ട്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ദേശീയ ദുരന്തനിവാരണ ഏജന്‍സി അധികൃതരാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഇത് പ്രാഥമിക വിവരങ്ങളാണെന്നും ഏജന്‍സി അധികൃതര്‍ പറഞ്ഞു.
പ്രളയത്തെത്തുടര്‍ന്ന് നിരവധി പേര് വീടുകളുപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോയെന്നും പ്രദേശത്തെ ജലനിരപ്പ് ഉയരുകയാണെന്നും ദുരന്തനിവാരണ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി. പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ദുരന്തനിവാരണ ഏജന്‍സി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha