ഗൂഗിള്‍ 'അല്ലോ' പുറത്തിറങ്ങി
ഗൂഗിളിന്റെ മെസേജ് ആപ്ലിക്കേഷനായ അല്ലോ പുറത്തിറങ്ങി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. വാട്ട്സ്ആപ്പിനെ നേരിടുക എന്ന ലക്ഷ്യമാണ് ഗൂഗിള്‍ അല്ലോയ്ക്ക് പ്രധാനമായും ഉള്ളത്. സ്മാര്‍ട്ട് റിപ്ലേയാണ് അല്ലോയുടെ ഏറ്റവും വലിയ സവിശേഷത.
ട്രാന്‍സ്പോര്‍ട്ട് ലെയര്‍ സെക്യൂരിറ്റി ഉപയോഗിച്ചാണ് അല്ലോയിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളത്. നിലവിലുള്ള മെസേജ് ആപ്ലിക്കേഷനുകളില്‍ ലഭ്യമായ എല്ലാ സൌകര്യങ്ങളും അല്ലോയിലും ലഭ്യമാക്കാന്‍ ഗൂഗിള്‍ ശ്രമിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ അല്ലോ പ്രവര്‍ത്തനക്ഷമമാണ്.
ഗൂഗിള്‍ അല്ലോ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഈ അക്കൗണ്ടുമായി കോണ്ടാക്ട് ലിസ്റ്റ്, കലണ്ടര്‍,െ്രെഡവ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങളിലെ വിവരങ്ങള്‍ അലോയിലേക്ക് സിങ്ക് ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ സെര്‍ച്ചിംഗ് സംവിധാനത്തില്‍ അല്ലോയിലെ ഗൂഗിള്‍ അസിസ്റ്റന്റ് സഹായകമാകും.
കൂടാതെ ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ ഷെയര്‍ ചെയ്യാനുള്ള സംവിധാനവും അല്ലോയില്‍ ഉണ്ട്. ഗ്രൂപ്പ് ചാറ്റിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. സെര്‍ച്ച് ചെയ്ത് കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും സാധിക്കും. സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ആയതിനാല്‍ മെച്ചപ്പെട്ട സുരക്ഷയും അല്ലോ ഉറപ്പുവരുത്തുന്നു.
https://www.facebook.com/Malayalivartha