Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പൗണ്ടിന് യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടോ, ഈ മാസം 30 നു മുമ്പ് ബൂക്ക് ചെയ്യൂ യുകെയിലെവിടെയും ഒരു പൗണ്ടിനു നാഷണല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യാം

22 SEPTEMBER 2016 10:01 AM IST
മലയാളി വാര്‍ത്ത

അവിശ്വസനീയതയോടെ നെറ്റി ചുളിക്കണ്ട. ഈ മാസം 30 നുമുമ്പ് ബുക്ക് ചെയ്താല്‍ യുകെയില്‍ എങ്ങും വെറും ഒരു പൗണ്ടിന് യാത്ര ചെയ്യാന്‍ നാഷണല്‍ എക്‌സ്പ്രസ് അവസരമൊരുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ 250 ഓളം റൂട്ടുകളിലാണീ സൗകര്യം ലഭ്യമാകുന്നത്.

സഞ്ചരിക്കേണ്ട റൂട്ടുകളില്‍ ഈ സൗകര്യം എപ്പോഴാണ് ലഭ്യമാകുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബൂക്ക് ചെയ്താല്‍ സിംഗിള്‍ സീറ്റുകള്‍ക്ക് വേണ്ടി വരുന്ന നിരക്ക് മൂന്നു പൗണ്ട് മുതല്‍ 21 പൗണ്ട് വരെയാണ്. എന്നാല്‍ അന്നേ ദിവസം ടിക്കറ്റെടുത്താല്‍ 9 പൗണ്ട് മുതല്‍ 29 പൗണ്ട് വരെയാണ് നല്‍കേണ്ടത്. എന്നാല്‍ ഓരോ റൂട്ടുകള്‍ക്കുമനുസരിച്ച് നിരക്കുകളില്‍ ചില്ലറ വ്യത്യാസങ്ങളുണ്ടാകുമെന്നറിയുക.
്അതിനാല്‍ ചുരുങ്ങിയ ചെലവില്‍ അകലെയുള്ള സുഹൃത്തുക്കളെയോ കുടുംബക്കാരെയോ കാണാന്‍ പോകേണ്ടവര്‍ ഇപ്പോഴത്തെ ഒരു പൗണ്ട് ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ലണ്ടനില്‍ നിന്നും ബോണ്‍മൗത്തിലേക്ക് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന റൂട്ടില്‍ സെപ്റ്റംബര്‍ 15 ന് വ്യാഴാഴ്ച. ലെയ്‌സസ്റ്ററില്‍ നിന്നും ലണ്ടനിലേയ്ക്ക് ഉച്ചയ്ക്ക് ശേഷം 1.30 ന് പുറപ്പെടുന്ന റൂട്ടില്‍ സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച. ഗ്ലാസ്‌കോയില്‍ നിന്നും മാഞ്ചസ്റ്ററിലേയ്ക്ക് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന റൂട്ടില്‍ സെപ്റ്റംബര്‍ 21 ന് ബുധനാഴ്ച. ബെര്‍മിംഗ്ഹാമില്‍ നിന്നും കാര്‍ഡിഫിലേയ്ക്കുള്ള റൂട്ടില്‍ ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന റൂട്ടില്‍ സെപ്റ്റംബര്‍ 23 ന് വെള്ളിയാഴ്ച. ലീഡ്‌സില്‍ നിന്നും ലിവര്‍പൂളിലേയ്ക്ക് രാവിലെ 6.35 ന് പുറപ്പെടുന്ന റൂട്ടില്‍ സെപ്റ്റംബര്‍ 24 ന് ശനിയാഴ്ച.

ഇതിനായി സെപ്റ്റംബര്‍ 30 ന് രാത്രി 11.59 വരെയേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. വെറും 12,000 ഒരു ഫൗണ്ട് ഫെയറുകളെ ഉള്ളൂവെന്നതിനാല്‍ അവസരം നഷ്ടപ്പെടാതിരിക്കാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്താല്‍ നന്നായിരിക്കും. യാത്ര ചെയ്യേണ്ട തീയതികളിലോ അല്ലെങ്കില്‍ കോച്ചുകളിലോ ഒരു പൗണ്ട് ഫെയര്‍ ലഭ്യമല്ലെങ്കിലോ ഒരു പൗണ്ട് ഫെയര്‍ വിറ്റ് പോയെങ്കിലോ അടുത്ത കുറഞ്ഞ നിരക്കോ ഇനി ഏത് ദിവസമാണ് കുറഞ്ഞ നിരക്ക് ലഭ്യമാകുന്നതെന്നോ നമുക്കു മുന്നില്‍ ദൃശ്യമാകുന്നതാണ്. സെപ്റ്റംബര്‍ 13 ന് പരിശോധിച്ചപ്പോള്‍ താഴെ പറയുന്ന റൂട്ടുകളിലും സമയങ്ങളിലും ഒരു പൗണ്ട് ലഭ്യമാകുന്ന് വ്യക്തമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends