പൂസായ വധു അപരിചിതനെ ചുംബിച്ചു, വിവാഹത്തലേന്ന് വധു നടത്തിയ ബാച്ചിലര്‍ പാര്‍ട്ടി കണ്ട വരന്‍ വിവാഹം വേണ്ടെന്നു വച്ചു

മെക്സിക്കന്‍ നഗരമായ ഹെര്‍മോസില്ലോയിലാണ് സംഭവം. സ്വാതന്ത്ര്യത്തിന്റെ അവസാന രാത്രി ആഘോഷിക്കുന്നതിന് എമ്മ അലീഷ്യയും സുഹൃത്തുക്കളും ഒരു റിസോര്‍ട്ടില്‍ ഹെന്‍പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. പ്യായ ഡെല്‍ കാര്‍മന്‍ റിസോര്‍ട്ടില്‍ നടന്ന ആഘോഷം പൊടിപൊടിക്കുന്നതിനിടെ അലീഷ്യ കുറച്ചു വൈന്‍ കഴിച്ചു. അതോടെ കാണുന്നവരെയെല്ലാം ആശ്ലേഷിക്കണമെന്നുതോന്നി. ഇതിനിടെ എത്തിയ ഒരു അപരിചിതനെ കെട്ടിപ്പിടിച്ച് ചുടുചുംബനവും നല്കി.
മൊബൈലുമായി കറങ്ങുന്ന വിരുതന്മാര്‍ പാര്‍ട്ടിക്കിടയിലും ഉണ്ടായിരുന്നു. ആരോ ചുംബനമെല്ലാം മൊബൈലില്‍ പകര്‍ത്തി. അപ്പോള്‍ത്തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഏറെ വൈകാതെതന്നെ പ്രതിശ്രുത വരന്‍ പാബ്ലോ ടോറസ് ഗ്രന്‍ഡാരയുടെ പക്കലും വീഡിയോയെത്തി. പാബ്ലോയും കുടുബവും അലീഷ്യയുടെ ആഘോഷം കണ്ട് ഞെട്ടിത്തരിച്ചു. വിവാഹം വേണ്ടെന്നുവെക്കുകയും ചെയ്തു. ഇങ്ങനെയൊരു പെണ്ണിനെ കെട്ടിയാല്‍ പണി പാളുമെന്ന് വരന് മനസിലായത്രേ.
https://www.facebook.com/Malayalivartha


























