വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു
വെള്ളിയാഴ്ച രാത്രി വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ബുര്‍ലിങ്ടണിലെ കാസ്കേഡ് മാളിലാണ് വെടിവെപ്പുണ്ടായത്. ഒന്നില്‍ കൂടുതല്‍ പ്രതികളില്ലെന്നും വെടിവെപ്പ് നടത്തിയയാള്‍ ഓടിരക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.
മാളില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിച്ചുകൊണ്ട് പരിശോധന നടത്തിവരികയാണ് പൊലീസ്. മാളിനടുത്തുള്ള പള്ളിയിലേക്കാണ് മാളിലുണ്ടായിരുന്നവരെ മാറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha