വാഷിങ്‍ടൺ ഷോപ്പിംഗ് മാൾ ആക്രമണത്തിൽ 4 മരണം

വാഷിങ്ടണ്‍ സിയാറ്റില്‍ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള ഷോപ്പിംഗ് മോളില്‍ വെടിവെപ്പിനെ തുടര്‍ന്ന് മൂന്നു സ്ത്രീകളുൾപ്പടെ നാല് പേര്‍ മരിച്ചു. ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.ഒരു സ്ത്രീക്ക് കൂടി വെടി ഏറ്റതായി റിപ്പോര്‍ട്ടുണ്ട്. അവരുടെ നില ഗുരുതരമല്ലെന്നാണ് അറിഞ്ഞത്.
സിയാറ്റിലില്‍ നിന്നും 105 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കാസ്‌കേഡ് മോളില്‍ ആണ് ആക്രമണം ഉണ്ടായത്.
ഒന്നില്‍ കൂടുതല്‍ അക്രമികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി സംശയമുണ്ടെന്ന് സ്‌റ്റേറ്റ് അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നു ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്നും അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























