ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് ചൈനയില്‍

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് ചൈനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദക്ഷിണ ഗുയിഷു പ്രവിശ്യയില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപിന്റെ വ്യാസം 500 മീറ്ററാണ്. ഫാസ്റ്റ്(ഫൈവ് ഹണ്‍ഡ്‌റഡ് മീറ്റര്‍ അപ്പെര്‍ച്വര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലസ്‌കോപ്) എന്നറിയപ്പെടുന്ന ടെലിസ്‌കോപിന് 4450 പാനല്‍ റിഫ്‌ളറക്ടറുകളുണ്ട്. 18കോടി രൂപ മുടക്കി 2011ലാണു നിര്‍മ്മാണം തുടങ്ങിയത്.
സ്വര്‍ഗനേത്രം എന്നു വിളിപ്പേരുള്ള ടെലിസ്‌കോപിന്റെ പ്രധാനദൗത്യം പ്രപഞ്ച വികസനത്തിന്റെ നിയമങ്ങള്‍ കണ്ടെത്തുകയാണ്. അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോ എന്നതു സംബന്ധിച്ചും പഠനം നടത്തും.എട്ടു ഗ്രാമങ്ങളിലെ പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചുമാറ്റിയശേഷമാണ് ടെലിസ്‌കോപ് സ്ഥാപിച്ചത്. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമോ പുതിയ വീടോ നല്‍കും.
https://www.facebook.com/Malayalivartha


























