പെട്രോബാസ് അഴിമതിയുമായി ബന്ധപ്പെട്ട് ബ്രസീല്‍ മുന്‍ ധനമന്ത്രി അറസ്റ്റില്‍

പെട്രോബാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ബ്രസീലിലെ മുന്‍ ധനമന്ത്രി അന്റോണിയോ പലൂച്ചി അറസ്റ്റില്‍. അദ്ദേഹത്തിന് പെട്രോബാസുമായി ബന്ധപ്പെട്ട കെട്ടിടനിര്‍മാണ കമ്പനി ഉദ്യോഗസ്ഥരുമായി ക്രിമിനല്‍ ബന്ധമുണ്ടായിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.
ഇതേസമയം, മതിയായ തെളിവില്ലാതെയാണു നടപടിയെന്നും പലൂച്ചി നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. പെട്രോബാസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി രാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha


























