ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സെയില്‍സ്‌ഗേളിന്റെ മാറിടത്തില്‍ ഡയമണ്ടിന്റെ രൂപം ; പ്രമുഖ ഡയമണ്ട് ഷോപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

എല്ലാം മാര്‍ക്കറ്റിംഗിന്റെ ലോകം. ചൈനയിലെ പ്രമുഖ ഡയമണ്ട് ഷോപ്പിലെ സെയില്‍സ്‌ഗേളിനെ, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അര്‍ദ്ധനഗ്‌നയാക്കി മാറിടത്തില്‍ ഡയമണ്ടിന്റെ ചിഹ്നം പതിപ്പിച്ച് നിര്‍ത്തിയ നടപടിക്കെതിരെ സോഷ്യല്‍ മീഡയയില്‍ പ്രതിഷേധം പുകയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
വീഡിയോ കാണുമ്പോള്‍ തന്നെ അസ്വസ്ഥമാകുന്നുവെന്നാണ് കൂടുതല്‍ ആളുകളും പ്രതികരിച്ചത്. ജ്യൂവലറി ഉടമയെക്കുറിച്ച് ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും ഒരാള്‍ പ്രതികരിച്ചു. ഹോംകോങ്ങിനെ ചൗ ലുക്ക് ഫുക്ക് എന്ന ജ്യൂവലറിയാണ് സെല്‍സ്‌ഗേളിനെ തങ്ങളുടെ ഉത്പന്നം വിറ്റഴിക്കുന്നതിനായി ഇത്തരത്തില്‍ നിര്‍ത്തിയത്. ജ്യൂവലറിയുടെ കൗണ്ടറിനു പുറകില്‍ നഗ്‌നയായി നില്‍ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. 2013ലാണ് ഈ ജ്യൂവലറിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























