ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് (93) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ആശുപത്രിയിലായിരുന്നു.
റമാത്ത് ഗാനിലെ ഷേബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഒസ്ലോ സമാധാനകരാര്‍ ഒപ്പിട്ടതിനാണ് 1994ല്‍ ഷിമോണ്‍ പെരസിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. 2014ലാണ് അദ്ദേഹം പ്രസിഡന്റു പദവി ഒഴിഞ്ഞത്.
https://www.facebook.com/Malayalivartha


























