ബാഗ്ദാദിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച ബാഗ്ദാദിനു കിഴക്ക് ജാദിദയിലാണ് ആദ്യ ആക്രമണം നടന്നത്. നിര്‍മാണ തൊഴിലാളികളുടെ ഇടയിലേക്ക് സ്‌ഫോടക വസ്തു ശരീരത്ത് ഘടിപ്പിച്ച ചാവേര്‍ എത്തുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. എട്ടു പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
രണ്ടാമത്തെ സ്‌ഫോടനം തെക്കന്‍ ബാഗ്ദാദിലെ ബയായിലായിരുന്നു. ഇവിടെ ഏഴു പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























