അമേരിക്കയിലെ ജോര്‍ജിയയില്‍ മലയാളി യുവാവിന് വെടിയേറ്റു

അമേരിക്കയില്‍ ജോര്‍ജിയയില്‍ മലയാളി യുവാവിന് വെടിയേറ്റു. പാലാ എലിക്കുളം സ്വദേശി പാമ്പോലില്‍ മാടപ്പള്ളില്‍ പ്രഫ. കെ.എം. മാണിയുടെ മകന്‍ ദിലീപ്(38)നാണ് വെടിയേറ്റത്.കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് സവാനയില്‍ സ്‌കിഡ്‌വേ റോഡിലുള്ള ഗ്യാസ് സ്‌റ്റേഷനിലാണ് അപകടമുണ്ടായത്.
സവാന മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ദിലീപിന്റെ നില ഗുരുതരമാണ്. പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ രക്തത്തതില്‍ കുളിച്ച നിലയില്‍ ഗ്യാസ് സ്‌റ്റേഷനുള്ളില്‍ ദിലീപിനെ കണ്ടെത്തുകയായിരുന്നു.
കുറ്റിത്തലമുടിയുള്ള കറുത്ത വര്‍ഗക്കാരനാണ് അക്രമി. കറുത്ത പാന്റ് ധരിച്ച ഇയാള്‍ മുഖംമൂടി അണിഞ്ഞിരുന്നു. അക്രമിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. മോഷണമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ 912.525.3124. എന്ന നമ്പറില്‍ അറിയിക്കണമെന്നു പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























