ബ്രസീലില്‍ 200 തടവുകാര്‍ ജയില്‍ ചാടി, ജയിലിലെ സൗകര്യങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്

ബ്രസീലിലെ സാവോപോളോയിലെ ജര്‍ദിനോപോളിസ് ജയിലില്‍ നിന്നും 200 തടവുകാര്‍ ജയില്‍ ചാടി. ജയിലിനകത്ത് തീയിടുകയും അതിന് ശേഷം വേലിക്കെട്ടുകള്‍ തകര്‍ത്ത് തടവുകാര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ജയില്‍ ചാടിയവര്‍ സമീപത്തുള്ള പുഴയിലൂടെ നീന്തിയാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പകുതിയിലേറെ പേരെയും പിടികൂടിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇവരെ റിബീറ പ്രെറ്റോ നഗരത്തിലെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 1000 തടവുകാര്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജര്‍ദിനോപോളിസ് ജയിലില്‍ 1800 ലധികം പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. ജയിലിലെ സൗകര്യങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























