ബള്‍ഗേറിയയില്‍ ബുര്‍ഗ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

ബള്‍ഗേറിയയില്‍ മുസ്ലിം വസ്ത്രമായ ബുര്‍ഗ(മുഖാവരണം) ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷ കാരണങ്ങളാലാണ് നിരോധനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴ ഇടാക്കും. 7500 മുതല്‍ 57,000 രൂപവരെ പിഴയിടാക്കാനാണ് തീരുമാനം.
യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയുടെ ആകെ ജനസംഖ്യയില്‍ 13 ശതമാനം മുസ്ലിം വിഭാഗമാണ്. ഇവരില്‍ ഭൂരിഭാഗവും പരമ്പരാഗത തുര്‍ക്കിഷ് ന്യൂനപക്ഷമാണ്. ഇതിനോടകം ചില ബള്‍ഗേറിയന്‍ നഗരങ്ങളില്‍ നിഖാബ് നിരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























