യുക്രെയ്‌നില്‍ വ്യാജ മദ്യം കഴിച്ച് 38 മരണം, മുപ്പതോളം പേര്‍ ഗുരുതരാവസ്ഥയില്‍

യുക്രെയ്‌നില്‍ വ്യാജ മദ്യം കഴിച്ച് 38 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ഭക്ഷ്യസുരക്ഷ, ഉപഭോക്തൃ സംരക്ഷണ വിഭാഗം മേധാവി വ്‌ളാഡിമിര്‍ ലാപ അറിയിച്ചു. വ്യാജ മദ്യം കഴിച്ചവരില്‍ പലരുടേയും കാഴ്ച്ച നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഗര്‍കോവ് മേഖലയില്‍ നിന്ന് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























