പാക്കിസ്ഥാനെതിരെ റഷ്യയും!

ഒടുവില്‍ റഷ്യയും പാകിസ്താനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നു. തീവ്രവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് പാകിസ്താനോട് റഷ്യ. ഉറി ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്ര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നു എന്ന സൂചനയാണിത്. ഇന്ത്യപാകിസ്താന്‍ നിയന്ത്രണ രേഖയില്‍ ഉടലെടുത്തിരിക്കുന്ന പ്രകോപനങ്ങളില്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാണെന്നും പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചചെയ്യുന്നതിനും നിലവിലുള്ള പ്രതിസന്ധികള്‍ രാഷ്ട്രീയനയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും ആഹ്വാനം ചെയ്യുന്നുവെന്നും റഷ്യ വ്യക്തമാക്കി.
പാകിസ്താന്‍ മണ്ണില്‍ വേരുറപ്പിച്ചിരിക്കുന്ന ഭീകരതയെ ചെറുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ ആവശ്യം. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ സൈനിക നീക്കം നടത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























