ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്താനില്‍ വിലക്ക്

പാക് സിനിമ താരങ്ങളെ ബോളിവുഡ് വിലക്കിയതിന് മറുപടിയുമായി പാകിസ്താന്‍. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണത്തിന് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഒക്‌ടോബര്‍ 15നകം ഇന്ത്യന്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കേബ്ള്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും ചാനലുകള്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി.
നിരവധി പ്രാദേശിക കേബ്ള്‍ ശൃംഖലകള്‍ അനുമതിയില്ലാതെ ഇന്ത്യന്‍ ടോക് ഷോകളും റിയാലിറ്റി ഷോകളും പ്രക്ഷേപണം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ബോളിവുഡില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























