എത്യോപ്യയില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ 52മരണം

എത്യോപ്യയില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 52 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ അഡീസ് അബാബയില്‍നിന്നും 40 കിലോമീറ്റര്‍ മാറി ബിഷോഫ്ത്തുവിലാണ് സംഭവം.
മതപരമായ ആഘോഷം നടക്കവെ ഒരുവിഭാഗം പ്രക്ഷോഭം നടത്തുകയായിരുന്നു. സുരക്ഷാസേനയ്ക്കുനേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതിനെതുടര്‍ന്ന് പ്രക്ഷോഭകാരികളെ പിരിച്ചുവിടാനാണ് സുരക്ഷാസേന വെടിവയ്പ് നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























